റെസ്‌ക്യൂ ഓപ്പറേഷന്‍; 129ലേറെ ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം കാബുളില്‍ നിന്ന് പറന്നുയര്‍ന്നു
കാബൂള്‍: 129ലേറെ ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം അഫ്ഗാനിസ്ഥാനില്‍ നിന്നും പറന്നയുര്‍ന്നു. ഇന്ത്യയിലേക്ക് നേരത്തെ ചാര്‍ട്ട് ചെയ്തിരുന്ന വിമാനം റദ്ദാക്കിയിരുന്നു. ഇന്ത്യയിലേക്കുള്ള അവസാന വിമാനമാണിതെന്നാണ് സൂചന. അതേസമയം സാഹചര്യം നിരീക്ഷിച്ച ശേഷം മറ്റൊരു വിമാനം കൂടി ഏര്‍പ്പെടുത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ നിന്ന് എല്ലാ ഇന്ത്യക്കാരെയും കേന്ദ്ര സര്‍ക്കാര്‍ തിരികെ വിളിച്ചിരുന്നു.
ഇപ്പോള്‍ കാബൂളില്‍ നിന്ന് പറന്നയുര്‍ന്ന എയര്‍ ഇന്ത്യയുടെ എല്‍-244 വിമാനം വിമാനം രാത്രിയോടെ ഡെല്‍ഹിയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ ആകാശ അതിര്‍ത്തിയിലൂടെ പറക്കുന്ന വിമാനങ്ങളോട് വഴിമാറി സഞ്ചരിക്കാന്‍ മിക്ക രാജ്യങ്ങളും നിര്‍ദേശം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിന്റെ നിയന്ത്രണം ഇപ്പോഴും അഫ്ഗാനിസ്ഥാന്‍ സര്‍ക്കാറിന് തന്നെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഡെല്‍ഹിയില്‍ നിന്ന് പുറപ്പെട്ട എല്‍-243 എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി ഇറങ്ങിയിരുന്നു. വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പ്രതികൂല കാലസ്ഥയില്‍ കുടുങ്ങിയ വിമാനത്തെ സഹായിച്ചിരുന്നില്ല. മണിക്കൂറുകള്‍ വൈകിയാണ് ഈ വിമാനം ലാന്‍ഡ് ചെയ്തത്.