തൃശൂരില്‍ പറന്നുവന്ന മയില്‍ ബൈക്കിലിടിച്ച് നവവരന് ദാരുണാന്ത്യം, ഭാര്യയ്ക്ക് പരിക്ക്

തൃശൂര്‍: പറന്നുവന്ന മയില്‍ ബൈക്കിലിടിച്ച് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു. ഭാര്യക്ക് പരിക്കേറ്റു. മയില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക്…

തൃശൂര്‍: പറന്നുവന്ന മയില്‍ ബൈക്കിലിടിച്ച് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു. ഭാര്യക്ക് പരിക്കേറ്റു. മയില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിനേയും ഇടിച്ചു തെറിപ്പിച്ചു. ആ ബൈക്കിലെ യാത്രക്കാരനായ വാടാനപ്പള്ളി നടുവില്‍ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷിനും (37) പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലാണ് അപകടമുണ്ടായത്. പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ഭാര്യ വീണക്ക് (26)പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോസ്. നാല് മാസം മുമ്പായിരുന്ന വിവാഹം.ഇവര്‍ ബൈക്കില്‍ പോകുമ്പോള്‍ റോഡ് മുറിച്ചു പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിടിച്ച് മയിലും ചത്തു. മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story