ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്ന്; ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവച്ച് ഭാമ, കുഞ്ഞിനെ കാണിക്കണമെന്ന് ആരാധകര്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാമ. നിവേദ്യത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഭാമ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് ഭാമ ഒരു പെണ്‍കുഞ്ഞിന് ജന്മം…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാമ. നിവേദ്യത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഭാമ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് ഭാമ ഒരു പെണ്‍കുഞ്ഞിന് ജന്മം…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാമ. നിവേദ്യത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഭാമ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് ഭാമ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോഴിതാ, തന്റെ ഗര്‍ഭകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ആറ് മാസം ഗര്‍ഭിണിയായിരുന്ന സമയത്തെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഭര്‍ത്താവ് അരുണും ഭാമയ്‌ക്കൊപ്പം ഈ ചിത്രങ്ങളിലുണ്ട്. 'കഴിഞ്ഞ ഓണക്കാലത്ത്... എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്ന്. അന്ന് ഞാന്‍ ആറു മാസം ഗര്‍ഭിണിയായിരുന്നു,' ചിത്രങ്ങള്‍ പങ്കുവച്ച് ഭാമ കുറിച്ചു. 2021 മാര്‍ച്ച് 21 നാണ് ഭാമ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകളുടെ ചിത്രങ്ങളൊന്നും ഇതുവരെ താരം പങ്കുവച്ചിട്ടില്ല. മകളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുമോ എന്ന് ഭാമയുടെ പോസ്റ്റുകള്‍ക്ക് താഴെ നിരവധി ആരാധകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹശേഷമാണ് ഭാമ സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്.
https://www.instagram.com/p/CSmhFa1Bnw0/