'ഒരുപാട്​ വികസനമുണ്ടാക്കി'; മോദിയെ ദൈവമാക്കി ക്ഷേത്രം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ച്‌​ ബി.ജെ.പി പ്രവര്‍ത്തകന്‍. പുനെ സ്വദേശിയായ 37കാരന്‍ മയുര്‍ മാണ്ഡെയാണ്​ ക്ഷേത്രം നിര്‍മിച്ചത്​. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതിലും മറ്റനേകം കാര്യങ്ങള്‍ ചെയ്​തതിനുമുള്ള…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ച്‌​ ബി.ജെ.പി പ്രവര്‍ത്തകന്‍. പുനെ സ്വദേശിയായ 37കാരന്‍ മയുര്‍ മാണ്ഡെയാണ്​ ക്ഷേത്രം നിര്‍മിച്ചത്​. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതിലും മറ്റനേകം കാര്യങ്ങള്‍ ചെയ്​തതിനുമുള്ള നന്ദിയായാണ്​ ക്ഷേത്രം നിര്‍മിച്ചതെന്നാണ്​ മയുര്‍ പറയുന്നത്​."മോദി ഒരുപാട്​ വികസനമുണ്ടാക്കി. ജമ്മു കശ്​മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയത്​, രാമക്ഷേത്ര നിര്‍മാണം, മുത്തലാഖ്​ നിയമം എന്നിവയടക്കമുള്ള ഒരുപാട്​ കാര്യങ്ങള്‍ ചെയ്​തു"-മയുര്‍ മുണ്ഡെ പറഞ്ഞു. റിയല്‍ എസ്​റ്റേറ്റ്​ ഏജന്‍റായി ജോലി ചെയ്യുകയാണ്​ ഇയാള്‍.ജയ്​പൂരില്‍ നിന്നും മാര്‍ബിള്‍ എത്തിച്ചാണ്​ മയുര്‍ മോദിയുടെ ചിത്രമുള്ള രൂപക്കൂട്​ ഉണ്ടാക്കിയത്​. 1.6 ലക്ഷം രൂപയാണ്​ ഇതിനായി​ ചിലവാക്കിയത്​. മോദിയെ സ്​തുതിച്ചുള്ള ഒരു കവിതയും ഇയാള്‍ സമീപത്ത്​ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്​.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story