താലിബാനെതിരെ ശക്തമായി നിലകൊണ്ട അഫ്ഗാന്‍ എയര്‍ ഫോഴ്‌സിന്റെ ക്യാപ്റ്റന്‍ സഫിയയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് !
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജനതയുടെ നരക ജീവിതം ആരംഭിച്ചിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം നാട്ടില്‍ നിന്നും ഓടിയൊളിക്കേണ്ട അവസ്ഥയാണ് അഫ്ഗാനിലെ ജനങ്ങള്‍ക്കുള്ളത്. താലിബാന്‍ അധിവേശത്തിനു പിന്നാലെ ഞെട്ടിക്കുന്ന…

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജനതയുടെ നരക ജീവിതം ആരംഭിച്ചിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം നാട്ടില്‍ നിന്നും ഓടിയൊളിക്കേണ്ട അവസ്ഥയാണ് അഫ്ഗാനിലെ ജനങ്ങള്‍ക്കുള്ളത്. താലിബാന്‍ അധിവേശത്തിനു പിന്നാലെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് കാബൂളില്‍ നിന്നും പുറത്തുവരുന്നത്. താലിബാന്റെ ആക്രമണത്തില്‍ അഫ്‌ഗാനിലെ എയര്‍ ഫോഴ്‌സിന്റെ ക്യാപ്റ്റന്‍ സഫിയ ഫിറോസ് അതിക്രൂരമായി കൊല്ലപ്പെട്ടുവെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അഫ്ഗാന്‍ വ്യോമസേനയുടെ ക്യാപ്റ്റനായിരുന്നു സഫിയ ഫിറോസ്. താലിബാന്‍ കലാപത്തെ ചെറുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് പ്രസിദ്ധമായിരുന്നു. പുറത്ത് വരുന്ന വാര്‍ത്തകള്‍ അനുസരിച്ച്, അഫ്ഗാന്‍ വ്യോമസേനയിലെ രാജ്യത്തെ രണ്ടാമത്തെ വനിതാ പൈലറ്റായിരുന്നു സഫിയ. താലിബാന്‍ ആംഗങ്ങള്‍ കല്ലെറിഞ്ഞാണ് സഫിയയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇതുവരെ വന്നിട്ടില്ല.