അഫ്‌ഗാനിൽ നിന്ന്‌ മുഴുവൻ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സർക്കാർ

അഫ്‌ഗാനിൽ നിന്ന്‌ മുഴുവൻ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സർക്കാർ

August 22, 2021 0 By Editor

ന്യൂഡൽഹി : അഫ്‌ഗാനിസ്ഥാനില്‍ നിന്ന് മടങ്ങുന്നതിനായി രജിസ്റ്റര്‍ ചെയ്‌ത എല്ലാ മലയാളികളെയും ഇന്ത്യയിൽ തിരിച്ചെത്തിച്ചതായി കേന്ദ്രം. ഇന്ന് രാവിലെ കാബൂളിൽ നിന്നെത്തിയ വ്യോമസേനയുടെ സി 17 ഗ്ലോബ്‌മാസ്റ്റർ വിമാനത്തിലാണ്‌ ഇവരെ നാട്ടിലെത്തിച്ചത്‌.

ഏകദേശം മുപ്പതോളം പേർ മടങ്ങിയെത്തിയതായാണ്‌ വിവരം. എന്നാൽ ഈ കാര്യം വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തിയ ശേഷമേ സ്ഥിരീകരിക്കാനാകുവെന്നും മലയാളികള്‍ കൂടുതല്‍ പേർ അഫ്‌ഗാനില്‍ കുടുങ്ങിയിട്ടുണ്ടോയെന്ന്‌ അന്വേഷിക്കുമെന്നും നോര്‍ക്കയുടെ റെസിഡന്റ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ പറഞ്ഞു.