താലിബാന് വീരപരിവേഷം നല്‍കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു, ഖേദകരമെന്ന് മുഖ്യമന്ത്രി
താലിബാനെ പിന്തുണയ്ക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ പരസ്യവിമര്‍ശനം. ചില മാധ്യമങ്ങള്‍ താലിബാന് വീരപരിവേഷം ചാര്‍ത്തി നല്‍കാന്‍ ശ്രമിച്ചു. ഇത് അങ്ങേയറ്റം ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. അവര്‍ എങ്ങനെയാണ് വളര്‍ന്നത്, അവരെ ആരാണ് വളര്‍ത്തിയത്…
താലിബാനെ പിന്തുണയ്ക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ പരസ്യവിമര്‍ശനം. ചില മാധ്യമങ്ങള്‍ താലിബാന് വീരപരിവേഷം ചാര്‍ത്തി നല്‍കാന്‍ ശ്രമിച്ചു. ഇത് അങ്ങേയറ്റം ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. അവര്‍ എങ്ങനെയാണ് വളര്‍ന്നത്, അവരെ ആരാണ് വളര്‍ത്തിയത്…
താലിബാനെ പിന്തുണയ്ക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ പരസ്യവിമര്‍ശനം. ചില മാധ്യമങ്ങള്‍ താലിബാന് വീരപരിവേഷം ചാര്‍ത്തി നല്‍കാന്‍ ശ്രമിച്ചു. ഇത് അങ്ങേയറ്റം ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. അവര്‍ എങ്ങനെയാണ് വളര്‍ന്നത്, അവരെ ആരാണ് വളര്‍ത്തിയത് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും പിണറായി വിജയന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 167-ാം ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ചെമ്ബഴന്തിയില്‍ നടന്ന ആഘോഷപരിപാടികള്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരാശിക്ക് മുന്നില്‍ അഫ്ഗാന്‍ ഒരു വലിയ പാഠമായാണ് നില്‍ക്കുന്നത്. മതമൗലികവാദത്തിന്റെ പേരില്‍ തീ ആളിപടര്‍ത്തിയാല്‍ ആ തീയില്‍ തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോകുമെന്ന പാഠമാണ് ഇത് നല്‍കുന്നതെന്നും മുഖ്യന്ത്രി പറഞ്ഞു.
മത വര്‍ഗീയ ഭീകര സംഘടനകള്‍ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ അധികം ഉണ്ടായിട്ടില്ല. സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ട് വെക്കാന്‍ ശ്രമിച്ചത്. ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനമെന്നും പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ എത്രയോ നടപടികളില്‍ ഗുരു സന്ദേശത്തിന്റെ പ്രതിഫലനം കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ജാതിമതഭേദങ്ങള്‍ക്ക് അതീതമായി മനുഷ്യത്വത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങള്‍ എന്നത്തേക്കാളും ആര്‍ജ്ജവത്തോടെ ഉയര്‍ത്തിപ്പിടിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. സാഹോദര്യവും സമത്വവും ദുര്‍ബലപ്പെടുത്തുന്ന വര്‍ഗീയരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടന്ന് ഐക്യത്തോടെ നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. എങ്കില്‍ മാത്രമേ നിലവിലെ പ്രതിസന്ധികള്‍ പരിഹരിച്ച് സമാധാനവും സമൃദ്ധിയും നിറഞ്ഞ നവലോകം പടുത്തുയര്‍ത്തനാകൂ. ആ ഉദ്യമത്തിനു കരുത്തു പകരാന്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കു സാധിക്കുമെന്നും അവ മനസ്സിലാക്കാനും പ്രചരിപ്പിക്കാനും സാമൂഹത്തിന്റെ പുരോഗതിക്കായി ഉപയോഗപ്പെടുത്താനും ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.