പാമ്പിന് രാഖി കെട്ടാന്‍ ശ്രമിച്ചു; മൂര്‍ഖന്റെ കടിയേറ്റ് യുവാവ് മരിച്ചു ( വീഡിയോ )
ബിഹാര്‍: രക്ഷാബന്ധന്‍ ദിനത്തില്‍ പാമ്ബുകള്‍ക്ക് രാഖി കെട്ടികൊടുക്കുന്നതിനിടെ അതേ പാമ്ബുകളുടെ കടിയേറ്റ് യുവാവ് മരണമടഞ്ഞു. ബിഹാറിലെ പാമ്ബുപിടുത്തക്കാരനായ മന്‍മോഹന്‍ എന്ന യുവാവാണ് മൂര്‍ഖന്റെകടിയേറ്റ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്ബ് മന്‍മോഹന്‍ രണ്ട് പെണ്‍ മൂര്‍ഖന്‍ പാമ്ബുകളെ രക്ഷിച്ചിരുന്നു. ഇവരെ സഹോദരികളായി കണ്ട് രക്ഷാബന്ധന്‍ ദിവസം ഈ പാമ്ബുകള്‍ക്ക് രാഖി കെട്ടി കൊടുക്കാനുള്ള ശ്രമത്തിലായിരുന്നു മന്‍മോഹന്‍.
बिहार के सारण में बहन से साप को राखी बंधवाना महंगा पड़ गया साप के डसने से भाई की चली गई जान pic.twitter.com/675xsgnZ6N
— Tushar Srivastava (@TusharSrilive) August 23, 2021
രണ്ട് പാമ്ബുകളുടേയും വാലില്‍ തൂക്കി രാഖി കെട്ടിക്കൊണ്ടിരിക്കുന്നതിനിടയില്‍ അതിലൊരു പാമ്പ് ഇഴഞ്ഞുവന്ന് കാലിന്റെ വിരലില്‍ കടിക്കുകയായിരുന്നു. ഉടന്‍ തന്നെ മന്‍മോഹനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ പ്രതിരോധ മരുന്ന് ഇല്ലാത്തത് സ്ഥിതി വഷളാക്കി. ആശുപത്രിയില്‍ വച്ച് തന്നെ മന്‍മോഹന്‍ മരണമടഞ്ഞു.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ പന്ത്രണ്ടു ലക്ഷം പേരാണ് രാജ്യത്ത് പാമ്ബു കടിയേറ്റ് മരിച്ചത്. രാജ്യത്ത് പ്രതിവര്‍ഷം 58,000 പേര്‍ പാമ്ബു കടിയേറ്റു മരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.