ഓണ്‍ലൈൻ വ്യാപാര രംഗത്തേക്ക് കടന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: ഓണ്‍ലൈൻ വ്യാപാര രംഗത്തേക്ക് കടന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വൻകിട ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ വ്യാപകമായതോടെ തദ്ദേശീയ വ്യാപാരികൾ പ്രതിസന്ധിയിലായിരുന്നു. കൊവിഡ് വ്യാപനം കൂടി ആയതോടെ സാധനങ്ങൾ വാങ്ങാൻ ഓണ്‍ലൈൻ സൈറ്റുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. ഈ സാഹചര്യത്തിലാണ് ഇ- ഭവൻ എന്ന മൊബൈൽ ആപ്ലിക്കേഷനുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എത്തുന്നത്. ഇ-കൊമേഴ്‌സ് ഭീമന്മാർ മൂലം പ്രതിസന്ധിയിലായ 10 ലക്ഷത്തോളം വ്യാപാരികൾ വി-ഭവൻ ആപ്പിന്‍റെ ഭാഗമാവും. സെപ്‌റ്റംബർ 15 മുതൽ ആപ്പ് പ്രവർത്തനം ആരംഭിക്കും. സ്റ്റേഷനറി, ടെക്‌സ്റ്റൈൽസ്, ഇലക്‌ട്രോണിക്സ് തുടങ്ങിയവയെല്ലാം ആപ്പിൽ ലഭ്യമാകും.

ആപ്പിലെ ഹൈപ്പർ ഓണ്‍ലൈൻ മാർക്കറ്റ് ഡെലിവറി സിസ്റ്റം ഓരോ പ്രദേശത്തെയും വ്യാപാരികളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കും. ഉപഭോക്താക്കൾക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള വ്യാപാരിയിൽ നിന്നും സാധനങ്ങൾ ഓർഡർ ചെയ്‌ത് ഏതാനും നേരത്തിനുള്ളിൽ വീട്ടിലെത്തിക്കാനാവും. കൂടാതെ മറ്റ് ജില്ലകളിൽ നിന്നുള്ള ഓർഡറുകൾ 24 മണിക്കൂറിനുള്ളിൽ ഡെലിവറി നടത്തും.ആദ്യം രജിസ്റ്റർ ചെയ്യുന്ന 1001 വ്യാപാര സ്ഥാപനങ്ങൾക്ക് ആദ്യമാസം ആപ്പിന്‍റെ സേവനം സൗജന്യമാണ്. എല്ലാമാസവും വ്യാപാരികൾ 125 രൂപ അഡ്മിനിസ്ട്രേഷൻ ഫീസായി അടയ്‌ക്കണം. കൂടാതെ രജിസ്റ്റർ ചെയ്‌ത സ്ഥാപനങ്ങളിലെ തൊഴിൽ അവസരങ്ങളും ഇനി മുതൽ വി-ഭവൻ ആപ്പിലൂടെ അറിയാൻ സാധിക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story