ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവം: മദ്യപാനിയായ ഭര്‍ത്താവിനെതിരെ മരണമൊഴി; പ്രതി റിമാന്‍ഡില്‍
സുല്‍ത്താന്‍ ബത്തേരി: തീപൊള്ളലേറ്റ് ഓടപ്പള്ളം പ്ലക്കാട്ട് ഷിനി (42) മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ റിമാന്‍ഡ് ചെയ്തു. ലഹരിക്കടിമയായ ഇദ്ദേഹം ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് ബന്ധുക്കളും…

സുല്‍ത്താന്‍ ബത്തേരി: തീപൊള്ളലേറ്റ് ഓടപ്പള്ളം പ്ലക്കാട്ട് ഷിനി (42) മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ റിമാന്‍ഡ് ചെയ്തു. ലഹരിക്കടിമയായ ഇദ്ദേഹം ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മധ്യസ്ഥ ചര്‍ച്ചകള്‍ പലതവണ നടന്നിട്ടുണ്ട്.
മദ്യപാനം ഒഴിവാക്കാന്‍ ഇയാളെ ഭാര്യ ചികിത്സക്ക് കൊണ്ടുപോയിരുന്നു. പിന്നീട് ഏതാനും മാസം മദ്യം ഉപയോഗിച്ചില്ല. ഇടവേളക്ക് ശേഷം വീണ്ടും തുടങ്ങി. മരംവെട്ട് ഉള്‍പ്പെടെ ജോലികള്‍ ചെയ്തിരുന്നു. കിട്ടുന്നതൊക്കെ ലഹരിക്കായി ഉപയോഗിച്ചു. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ഉടനെ ഷിനി റോഡിലേക്കോടി. അവിടെയുണ്ടായിരുന്ന അയല്‍ക്കാരും മറ്റുമാണ് ആശുപത്രിയിലെത്തിച്ചത്. മരണമൊഴിയായി ഷിനി മജിസ്ട്രേട്ടിനോട് ഭര്‍ത്താവാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതെന്ന് പറഞ്ഞിരുന്നു.