പെണ്‍കുട്ടി ഗര്‍ഭിണിയായ കേസ്: ഡി.എന്‍.എ ഫലം നെഗറ്റീവ്; 18 കാരനു ജാമ്യം

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെ കഴിഞ്ഞ 35 ദിവസമായി ജയിലില്‍ കഴിഞ്ഞ പതിനെട്ടുകാരന് കോടതി ജാമ്യം അനുവദിച്ചു. മലപ്പുറം…

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെ കഴിഞ്ഞ 35 ദിവസമായി ജയിലില്‍ കഴിഞ്ഞ പതിനെട്ടുകാരന് കോടതി ജാമ്യം അനുവദിച്ചു. മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥി ശ്രീനാഥിനേയാണ് പരിശോധനഫലം ലഭിച്ചതിനു പിന്നാലെ സ്വന്തം ജാമ്യത്തില്‍ പോക്സോ കോടതി വിട്ടയച്ചത്.

പീഡനത്തിന് ഇരയായ പതിനേഴുകാരി ഗര്‍ഭിണിയായ കേസിലാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്സോ കേസില്‍ റിമാന്‍ഡിലായത്. ശ്രീനാഥിന്‍റെ അപേക്ഷ പ്രകാരം നടത്തിയ ഡി.എന്‍.എ പരിശോധനയുടെ ഫലം നെഗറ്റീവായതോടെയാണ് മഞ്ചേരി പോക്സോ കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചത്. പോക്സോയ്ക്കു പുറമെ 346, 376, 342 ഐ.പി.സി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മണിക്കൂറുകള്‍ക്കുളളില്‍ തിരൂര്‍ സബ് ജയില്‍ നിന്ന് പുറത്തിറക്കി. പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ പ്രതിയായി ഒന്നോ അതിലധികമോ പേരുണ്ടോ എന്നറിയാന്‍ ഇനിയും വിശദമായ പുനരന്വേഷണം വേണ്ടി വരും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story