രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് എഎൻ രാധാകൃഷ്ണൻ
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്ന് എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു.
എഎൻ രാധാകൃഷ്ണന്റെ വാക്കുകൾ: ‘ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ എങ്ങോട്ടു പോകും ? കാരണം അവർ പത്തോ അൻപതോ വർഷം ജീവിതം കൊടുത്തിട്ടുള്ള പാർട്ടി, താഴെ തലം മുതൽ വളർത്തിയെടുത്ത പാർട്ടി. അവർക്കൊരു പശ്ചാത്തലമുണ്ട്. അതിൽ ജീതിമസവാക്യങ്ങളും, സമുദായ സംഘടനകളുടെ സ്വാധീനത്തിന്റെ പശ്ചാത്തലമുണ്ട്. ഈ അടിസ്ഥാനത്തിൽ അവർ കേരളം മുഴുവൻ യാത്ര ചെയ്തുണ്ടാക്കിയ പാർട്ടി അവരോട് പൊയ്ക്കൊള്ളാനാണ് പറഞ്ഞത്’. ചെന്നിത്തലയോട് പാര്‍ട്ടി വിട്ടുപോകാന്‍ വി.ഡി.സതീശനടങ്ങുന്ന പുതിയ നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു. നിരവധി സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ടെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.