വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വെച്ചു; അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് പിടിയിൽ" കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികൾ ഇവരെ ചോദ്യം ചെയ്തു

വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വെച്ച അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. ഷൗക്കത്തലി, ഷുക്കൂർ അഹമ്മദ്, ഗുൽസമാൻ, മുഷ്താഖ് ഹുസൈൻ, മുഹമ്മദ് ജാവേദ് എന്നിവരാണ് പിടിയിലായത്. നിറമൺകരയിലെ താമസസ്ഥലത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരമന പൊലീസാണ് അറസ്റ് ചെയ്‌തത്‌. എടിഎമ്മില്‍ പണം നിറയ്ക്കുന്ന സെക്യൂരിറ്റി ജീവനക്കാരാണ് ഇവര്‍. മഹാരാഷ്ട്രയിലെ ഒരു റിക്രൂട്ടിംഗ് ഏജൻസി വഴിയാണ് ഇവർ ആറുമാസം മുമ്പ് കേരളത്തില്‍ എത്തിയതെന്ന് പൊലിസ് പറഞ്ഞു. ഇവരില്‍ നിന്ന് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് ബുള്ളറ്റുകളും പിടിച്ചെടുത്തു. എയർപോർട്ട്, വിഎസ്എസ്‍സി, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്, വ്യോമസേനാ ആസ്ഥാനം തുടങ്ങിയ തന്ത്രപ്രധാന മേഖലകൾക്ക് നടുവിൽ ഇത്രയുംകാലം വ്യാജ തോക്കുമായി കഴിഞ്ഞത് ഗൗരവമുള്ള സംഭവമെന്ന് പോലീസ് പറഞ്ഞു. മിലിട്ടറി ഇൻ്റലിജൻസും പൊലീസിൽ നിന്ന് വിവരം ശേഖരിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story