ചരിത്ര നേട്ടത്തിനുടമയായി ക്രിസ്റ്റ്യാനോ; ലോകകപ്പ് യോഗ്യതയില്‍ പോര്‍ചുഗലിന് ജയം
ലോകകപ്പ് യോഗ്യതയില്‍ മത്സരത്തില്‍ പോര്‍ചുഗലിന് ഇരട്ടി മധുരം. യോഗ്യത മത്സരത്തില്‍ ഒരു ഗോളിന് പുറകിലായ ശേഷം പോര്‍ചുഗലിന് ത്രസിപ്പിക്കുന്ന ജയം. ഒപ്പം അന്താരാഷ്ട്ര ഫുട്‌ബോളില്‍ ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.…
ലോകകപ്പ് യോഗ്യതയില്‍ മത്സരത്തില്‍ പോര്‍ചുഗലിന് ഇരട്ടി മധുരം. യോഗ്യത മത്സരത്തില്‍ ഒരു ഗോളിന് പുറകിലായ ശേഷം പോര്‍ചുഗലിന് ത്രസിപ്പിക്കുന്ന ജയം. ഒപ്പം അന്താരാഷ്ട്ര ഫുട്‌ബോളില്‍ ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.…
ലോകകപ്പ് യോഗ്യതയില്‍ മത്സരത്തില്‍ പോര്‍ചുഗലിന് ഇരട്ടി മധുരം. യോഗ്യത മത്സരത്തില്‍ ഒരു ഗോളിന് പുറകിലായ ശേഷം പോര്‍ചുഗലിന് ത്രസിപ്പിക്കുന്ന ജയം. ഒപ്പം അന്താരാഷ്ട്ര ഫുട്‌ബോളില്‍ ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അയര്‍ലന്‍ഡിനെതിരെ രണ്ട് ഗോള്‍ നേടിയതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. ഐതിഹാസിക പ്രകടനമായിരുന്നു ഈ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരത്തിന്റേത്.
മത്സരത്തിന്റെ തുടക്കത്തില്‍ പെനാല്‍റ്റിയും പിന്നീട് ഒരു തുറന്ന അവസരവും താരം നഷ്ടമാക്കിയിരുന്നു. 45-ാം മിനുറ്റില്‍ അയര്‍ലന്‍ഡ് ജോണ്‍ ഈഗനിലൂടെ ലീഡെടുത്തു. എന്നാല്‍ അവസാന നിമിഷങ്ങളില്‍ ക്രിസ്റ്റ്യാനോ തന്നെ പോര്‍ചുഗലിന് രക്ഷകനായെത്തി. 89-ാം മിനിറ്റില്‍ സമനില ഗോള്‍ നേടിയ താരം ഇഞ്ചുറി സമയത്ത് വിജയ ഗോളും നേടി.
36 കാരനായ പറങ്കി താരത്തിരത്തിന്റെ പേരില്‍ ഇപ്പോള്‍ 111 ഗോളായി. 1993 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ഇറാന്‍ താരം അലി ദേയി നേടിയ 109 ഗോളുകളുടെ റെകോര്‍ഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്. യൂറോപില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച സെര്‍ജിയോ റാമോസിനൊപ്പം (180 മത്സരങ്ങള്‍) എത്താനും താരത്തിനായി.