പാരാലിമ്പിക്‌സ്: മിസ്‌കഡ് 50 മീറ്റർ ഷൂട്ടിംഗിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക് ; റെക്കോർഡ് തകർത്ത് മനീഷ് നർവാൾ; അഭിമാനമായി സിംഗ് രാജും

പാരാലിമ്പിക്‌സ്: മിസ്‌കഡ് 50 മീറ്റർ ഷൂട്ടിംഗിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക് ; റെക്കോർഡ് തകർത്ത് മനീഷ് നർവാൾ; അഭിമാനമായി സിംഗ് രാജും

September 4, 2021 0 By Editor

ടോക്കിയോ പാരാലിമ്പിക്‌സിൽ രണ്ട് മെഡൽ കൂടി ഇന്ത്യക്ക് സ്വന്തം. മിക്‌സഡ് 50 മീറ്റർ പിസ്റ്റൾ എസ് എച്ച് 1 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ മനീഷ് നർവാൾ സ്വർണം നേടി. അതേ വിഭാഗത്തിൽ സിംഗ് രാജ് അദാന വെള്ളി സ്വന്തമാക്കിയത് രാജ്യത്തിന് ഇരട്ടിമധുരമായി.

പാരാലിമ്പിക്‌സിലെ എക്കാലത്തെയും റെക്കോർഡ് തകർത്തുകൊണ്ട് 218.2 പോയിന്റോടെയാണ് മനീഷ് നർവാൾ സ്വർണം നേടിയത്. 216.7 പോയന്റ് നേടിക്കൊണ്ട് സിങ് രാജ് വെള്ളി മെഡലും കരസ്ഥമാക്കി. ടോക്കിയോ പാരാലിമ്പിക്‌സിൽ സിംഗ് രാജ് നേടുന്ന രണ്ടാമത്തെ മെഡലാണിത്. 196.8 പോയിന്റോടെ റഷ്യയുടെ സെർജി മലിഷേവ് ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്.

യോഗ്യതാ മത്സരത്തിൽ ഏഴാം സ്ഥാനം മാത്രമാണ് റെക്കോർഡുകാരനായ നർവാളിന് ലഭിച്ചിരുന്നത്. സിംഗ് രാജ് നാലാം സ്ഥാനത്തായിരുന്നു. എന്നാൽ ഫൈനൽസിൽ ഇന്ത്യയുടെ ചുണക്കുട്ടികൾ തകർപ്പൻ പ്രകടനം നടത്തിക്കൊണ്ട് ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കുകയായിരുന്നു.

സ്വർണവും വെള്ളിയും നേടിയതോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ 34-ാം സ്ഥാനത്തേക്ക് ഉയർന്നു. മൂന്ന് സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെ 15 മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്.