ഏഷ്യാകപ്പ് ടി20: ഗംഭീര തുടക്കം കുറിച്ച് ഇന്ത്യന്‍ വനിത ടീം

June 3, 2018 0 By Editor

ഏഷ്യാകപ്പ് ടി20 ക്രിക്കറ്റില്‍ മലേഷ്യയെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് മികച്ച തുടക്കം. 27 റണ്‍സിനാണ് മലേഷ്യയെ ഇന്ത്യന്‍ വനിത ടീം ഓള്‍ഔട്ട് ആക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണര്‍ മിഥാലി രാജിന്റെ ബാറ്റിങ് മികവിലാണ് 169 റണ്‍സെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മലേഷ്യയുടെ ഇന്നിങ്‌സ് 13.4 ഓവറില്‍ 27 റണ്ണിന് അവസാനിക്കുകയായിരുന്നു.