ജന്മദിനത്തിൽ മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് മോഹൻലാൽ

ജന്മദിനത്തിൽ മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് മോഹൻലാൽ .ഇതുപോലൊരു പ്രതിഭയ്ക്കൊപ്പം ജീവിക്കാനാകുന്നു എന്നത് തന്നെ സുകൃതമാണെന്നാണ് മോഹൻലാൽ പറഞ്ഞത്. സഹോദരന്റെ നിറവിശേഷമായ വാത്സല്യം കൊണ്ടും, ജ്യേഷ്ഠ തുല്യമായ കരുതൽ…

ജന്മദിനത്തിൽ മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് മോഹൻലാൽ .ഇതുപോലൊരു പ്രതിഭയ്ക്കൊപ്പം ജീവിക്കാനാകുന്നു എന്നത് തന്നെ സുകൃതമാണെന്നാണ് മോഹൻലാൽ പറഞ്ഞത്. സഹോദരന്റെ നിറവിശേഷമായ വാത്സല്യം കൊണ്ടും, ജ്യേഷ്ഠ തുല്യമായ കരുതൽ കൊണ്ടും, വ്യക്തി ജീവിതത്തിലേയും പ്രൊഫഷണൽ ജീവിതത്തിലേയും എല്ലാ ഉയർച്ച താഴ്ചകളിലും, സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിധ്യമാണ് തന്റെ ജീവിതത്തിൽ മമ്മൂട്ടിയെന്നും മോഹൻലാൽ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ :

പ്രിയപ്പെട്ട ഇച്ചാക്ക, ജന്മദിനാശംസകൾ. ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം എന്റെ യും കൂടി ജ്യേഷ്ഠ സഹോദരന്റെ പിറന്നാളാണ്. സഹോദരന്റെ നിറവിശേഷമായ വാത്സല്യം കൊണ്ടും, ജ്യോഷ്ഠ തുല്യമായ കരുതൽ കൊണ്ടും, വ്യക്തി ജീവിതത്തിലേയും പ്രൊഫഷണൽ ജീവിതത്തിലേയും എല്ലാ ഉയർച്ച താഴ്ചകളിലും, സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിധ്യമാണ് എനിക്ക് മമ്മൂക്ക. അദ്ദേഹത്തിന്റെ ജന്മനാൾ ഞാനും എന്റെ കുടുംബവും ആഘോഷിക്കുന്നു. ഇതുപോലൊരു പ്രതിഭയ്ക്കൊപ്പം ജീവിക്കാനാകുന്നു എന്നത് തന്നെ സുകൃതം. അഭിനയത്തിൽ തന്റേതായ ശൈലികൊണ്ട് വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇച്ചാക്കയ്ക്കൊപ്പം എന്റേയും പേര് വായ്ക്ക്പ്പെടുന്നു എന്നത് ഏറെ സന്തോഷം നൽകുന്നതാണ്. നാല് പതിറ്റാണ്ടിലായി ഞങ്ങൾ ഒന്നിച്ചത് 53 സിനിമകളിലാണ്. ഒന്നിച്ച് നിർമിച്ചത് അഞ്ച് സിനിമകൾ. ഇതൊക്കെ വിസ്മയം എന്നേ പറയാനാകൂ. ലോകത്തൊരു ഭാഷയിലും ഇത്തരമൊരു ചലച്ചിത്ര കൂട്ടായ്മ ഉണ്ടായിക്കാണില്ല. ചെയ്യാനിരിക്കുന്ന വേഷങ്ങൾ ചെയ്തവയേക്കാൾ മനോഹരം എന്നാണ് ഞാൻ കരുതുന്നത്. ഇച്ചാക്കയിൽ നിന്ന് ഇനിയു മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും കൂടുതൽ നല്ല കഥാപാത്രങ്ങളും മികച്ച സിനിമകളും ലഭിക്കട്ടേയെന്ന് ആശംസിക്കുന്നു. ബഹുമതികളുടെ ആകാശങ്ങളിൽ ഇനിയുമേറെ ഇടം കിട്ടട്ടേയെന്നും, ഇനിയും ഞങ്ങൾക്കൊന്നിക്കാനാകുന്ന മികച്ച സിനിമകൾ ഉണ്ടാവട്ടെയെന്നും പ്രാർത്ഥിക്കുന്നു. ആയുരൂരോ​ഗ്യ സൗഖ്യങ്ങൾ നൽകി എന്റെ ഈ ജ്യേഷ്ഠ സഹോദരനെ ജ​ഗതീശ്വരൻ അനു​ഗ്രഹിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് സ്നേഹത്തിന്റെ മധുരം ചാലിച്ച് ഇച്ചാക്കയ്ക്ക് എന്റെ പിറന്നാൾ ഉമ്മ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story