ഉപഭോക്​താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്​ മികച്ച പാർപ്പിട പദ്ധതിയുമായി ‘ആസ്​പാൻ ബിൽഡേഴ്​സ് ആൻറ്​ ഡവലപ്പേഴ്​സ്​​

ഉപഭോക്​താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്​ മികച്ച പാർപ്പിട പദ്ധതിയുമായി ‘ആസ്​പാൻ ബിൽഡേഴ്​സ് ആൻറ്​ ഡവലപ്പേഴ്​സ്​​

September 8, 2021 0 By Editor

കോഴിക്കോട്​: ഉപഭോക്​താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്​ മികച്ച പാർപ്പിട പദ്ധതിയുമായി ‘ആസ്​പാൻ ബിൽഡേഴ്​സ് ആൻറ്​ ഡവലപ്പേഴ്​സ്​​’ കോഴിക്കോട്​ നഗരത്തിൽ പ്രവർത്തനമാരംഭിച്ചു ഇതി​െൻറ ഭാഗമായി പന്തീരാങ്കാവ്​ ബൈപ്പാസിൽ ആരംഭിക്കുന്ന ഓഫീസി​െൻറ ഉദ്​ഘാടനം 2021 സെപ്​തംബർ ഏഴിന്​ വൈകുന്നേരം 6.30 ന്​ നഗരസഭാ മേയർ ഡോ. ബീന ഫിലിപ്പ്​ ഉദ്​ഘാടനം ചെയ്തു ഒളവണ്ണ പഞ്ചായത്ത്​ പ്രസിഡൻറ്​ പി. ശ്രുതി മുഖ്യാതിഥി ആയിരിന്നു.

തൊണ്ടയാട്​ മേൽപ്പാലത്തിന്​​ സമീപം നിർമ്മിക്കാനിരിക്കുന്ന പാർപ്പിട സമുച്ചയത്തിൽ ഇന്നത്തെ ജീവിതശൈലിക്കനുസൃതമായ ഏല്ലാ സൗകര്യങ്ങളും മികച്ചരീതിയിൽ തന്നെ വിഭാവനം ചെയ്​തിട്ടുണ്ടെന്ന്​ ​ ആസ്​പാൻ ബിൽഡേഴ്​സ് ആൻറ്​ ഡവലപ്പേഴ്​സ്​​ മാനേജിംഗ്​ ഡയറക്​ടർ ഷുക്കൂർ ചേനാത്ത്​ അറിയിച്ചു. ഷോപ്പിംഗ്​ മാളുകൾ, വിദ്യാഭ്യാസ സ്​ഥാപനങ്ങൾ, ആശുപത്രികൾ, ​​​റെയിൽവെ-ബസ്​ ടെർമിനലുകൾ എന്നിവിടങ്ങളിലേക്ക്​ എളുപ്പത്തിൽ​ എത്തിച്ചേരാൻ കഴിയുന്ന ഇവിടെ ഏറ്റവും ആധുനിക സൗകര്യങ്ങളോടുകൂടിയ ​​ലോകോത്തര നിലവാരത്തിലുള്ള ഫ്ലാറ്റുകളും വില്ലകളുമാണ്​ ഒരുക്കുകയെന്നും ഉപഭോക്​താക്കളുടെ സ്വപ്​നസാക്ഷാത്​കാരത്തിനും ആവശ്യങ്ങൾക്കും പരമാവധി പരിഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു.
കെട്ടിട നിർമ്മാണ രംഗത്ത്​ നിരവധി വർഷത്തെ പരിചയസമ്പന്നരാണ്​ പദ്ധതിയുടെ അണിയറപ്രവർത്തകരെന്നും കോഴിക്കോടിന്​ പുറമെ മറ്റ്​ നഗരങ്ങളിലും താമസിയാതെ കൂടുതൽ പദ്ധതികൾ ആരംഭിക്കുമെന്നും ഷുക്കൂർ ചേനാത്ത്​ പറഞ്ഞു.