കോവിഡ് ബാധിച്ചു 30 ദിവസത്തിനുള്ളിൽ മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കും:  മാർഗ്ഗരേഖ പുതുക്കി കേന്ദ്രം

കോവിഡ് ബാധിച്ചു 30 ദിവസത്തിനുള്ളിൽ മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കും: മാർഗ്ഗരേഖ പുതുക്കി കേന്ദ്രം

September 12, 2021 0 By Editor

ന്യൂഡൽഹി: കോവിഡ് പോസിറ്റീവായി 30 ദിവസങ്ങൾക്കകം വീടുകളിലോ ആശുപത്രികളിലോ മരിക്കുകയോ, കോവിഡ് ചികിത്സയുടെ ഭാഗമായി 30 ദിവസം ആശുപത്രിയിൽ ചികിത്സയിലിരുന്നതിനു ശേഷം മരിക്കുകയോ ചെയ്ത ആളുകൾക്കു കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാരിന്റെ തീരുമാനം. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണു കേന്ദ്രസർക്കാർ മാർഗനിർദേശം പുതുക്കിയത്.

ആർടിപിസിആർ, ആന്റിജൻ പരിശോധനകളിലൂടെയാണു കോവിഡ് സ്ഥിരീകരിക്കേണ്ടത്. കോവിഡ് ബാധിച്ചതിനു ശേഷമുള്ള ആത്മഹത്യ, കൊലപാതകം, അപകടമരണം തുടങ്ങിയവ കോവിഡ് മരണമായി കണക്കാക്കില്ല എന്നും നിർദേശത്തിൽ പറയുന്നു. മുൻപുണ്ടായിരുന്ന മാർഗരേഖ പ്രകാരം കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനു ശേഷം മരണം സംഭവിച്ചാൽ മാത്രമേ കോവിഡ് മരണമായി കണക്കാക്കിയിരുന്നുള്ളു.