ജെറ്റ് എയർവേയ്സ് വീണ്ടും പറക്കാനൊരുങ്ങുന്നു; തുടക്കത്തിൽ ആഭ്യന്തര സർവീസുകൾ മാത്രം

ജെറ്റ് എയർവേയ്സ് വീണ്ടും പറക്കാനൊരുങ്ങുന്നു; തുടക്കത്തിൽ ആഭ്യന്തര സർവീസുകൾ മാത്രം

September 13, 2021 0 By Editor

മുംബൈ: ജെറ്റ് എയർവേഴ്സ് തിരിച്ചെത്തുന്നു. അടുത്തവർഷം സർവീസ് തുടങ്ങുമെന്ന് ഉടമകൾ വ്യക്തമാക്കി. തുടക്കത്തിൽ ആഭ്യന്തര സർവീസുകൾ മാത്രമായിരിക്കും.

2019ലാണ് കടബാധ്യത മൂലം ജെറ്റ് എയർവേഴ്സ് സർവീസ് നിർത്തി വച്ചത്. പിന്നീട് കർലോക് ജലാൻ കൺസോർഷ്യം കമ്പനിയെ ഏറ്റെടുക്കുകയായിരുന്നു. കമ്പനിയുടെ പുതിയ ഉടമകൾ ഈ വിവരം നൽകിയിട്ടുണ്ട്. ക്യാപ്റ്റൻ സുധീർ ഗൗർ ജെറ്റ് എയർവേസിന്റെ ആക്ടിംഗ് സിഇഒ ആയിരിക്കും. 2022 -ലെ ആദ്യ പാദത്തിലെ ആഭ്യന്തര വിമാനങ്ങൾക്ക് ശേഷം 2022 -ന്റെ മൂന്നാമത്തെയും നാലാമത്തെയും പാദം മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാനും ജെറ്റ് എയർവേസ് 2.0 ലക്ഷ്യമിടുന്നതായി ജെറ്റ് എയർവേയ്‌സിന്റെ ആക്ടിംഗ് സിഇഒ ക്യാപ്റ്റൻ ഗൗർ പറഞ്ഞു,