
27ന് ഭാരത് ബന്ദ്; കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കാന്‍ തീരുമാനം
September 21, 2021തിരുവനന്തപുരം: ഈ മാസം 27ലെ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പത്ത് മാസമായി ഇന്ത്യയിലെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരമുണ്ടാക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് ബിജെപി സര്‍ക്കാരിനെതിരെ രാജ്യം മുഴുവനായി ഭാരത് ബന്ദ് സംഘടിപ്പിക്കുന്നത്.
വ്യാപാരി സമൂഹവും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് സംയുക്തസമിതി അഭ്യര്‍ത്ഥിച്ചു. പത്രം, പാല്‍, ആംബുലന്‍സ്, മരുന്നു വിതരണം, ആശുപത്രി പ്രവര്‍ത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.