ഉറിയിൽ വന്‍നുഴഞ്ഞുകയറ്റം; സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം

September 21, 2021 0 By Editor

നിയന്ത്രണ രേഖയില്‍ അടുത്തിടെ ഭീകരര്‍ നടത്തിയ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ക്കാനുള്ള വമ്പന്‍ ഓപ്പറേഷനുമായി സൈന്യം കശ്മീരില്‍. മൂന്ന് ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിൽ വകവരുത്തിയാതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.വടക്കന്‍ കശ്മീരിലെ ഉറി സെക്ടറില്‍ ഇന്റര്‍നൈറ്റ്, മൊബൈല്‍ സേവനങ്ങള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ നിര്‍ത്തിവച്ചു. ശനിയാഴ്ച വൈകീട്ടാണ് നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍പ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ആയുധ ധാരികളായ ആറംഗ സംഘമാണ് പാകിസ്താനില്‍നിന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ചതെന്നാണ് ഡല്‍ഹിയില്‍നിന്ന് ലഭിക്കുന്ന വിവരം.നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു സൈനികന് പരിക്കേറ്റു. നുഴഞ്ഞുകയറ്റം നടത്തുന്നതില്‍ ആറംഗ സംഘം വിജയിച്ചോ, അതോ സൈന്യം നടത്തിയ വെടിവെപ്പിനെത്തുടര്‍ന്ന് അവര്‍ തിരിച്ചപോയോ എന്നകാര്യം വ്യക്തമായിട്ടില്ല. 19 സൈനികര്‍ വീരമൃത്യു വരിച്ച ഉറി ഭീകരാക്രമണത്തിന്റെ അഞ്ചാം വാര്‍ഷിക ദിനമായിരുന്നു ശനിയാഴ്ച.