യൂറോപ്യന്‍ സൈനിക വ്യൂഹത്തിന് പൂര്‍ണ പിന്തുണയുമായി ജര്‍മനി
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മുന്നോട്ട് വച്ച യൂറോപ്യന്‍ സൈന്യം എന്ന ആശയത്തിന് പൂര്‍ണ പിന്തുണയുമായി ജര്‍മനി. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ് മക്രോണിന്റെ അഭിപ്രായത്തിന്…
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മുന്നോട്ട് വച്ച യൂറോപ്യന്‍ സൈന്യം എന്ന ആശയത്തിന് പൂര്‍ണ പിന്തുണയുമായി ജര്‍മനി. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ് മക്രോണിന്റെ അഭിപ്രായത്തിന്…
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മുന്നോട്ട് വച്ച യൂറോപ്യന്‍ സൈന്യം എന്ന ആശയത്തിന് പൂര്‍ണ പിന്തുണയുമായി ജര്‍മനി. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ് മക്രോണിന്റെ അഭിപ്രായത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. യൂറോപ്യന്‍ രാജ്യങ്ങളിലെ സൈനിക ഉദ്യോസ്ഥരെ കൂട്ടിച്ചേര്‍ത്ത് ഒരു സൈനിക വ്യൂഹം ഒരുക്കുക എന്നതാണ് മക്രോണ്‍ മുന്നോട്ട് വെച്ച ആശയം.
ആവശ്യ ഘട്ടങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ എവിടെയും തന്ത്രപ്രധാനമായ ഇടപെടല്‍ നടത്താനുള്ള ഉദ്ദേശം വെച്ചുള്ളതാണ് യുറോപ്യന്‍ സൈന്യം എന്ന ആശയം. ഇത് സംബന്ധിച്ച് നേരത്തെ ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.