സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില താഴോട്ട്

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില താഴോട്ട്

September 24, 2021 0 By Editor

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4320 രൂപയും പവന് 34,560 രൂപയുമായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞ് 34880 രൂപയായിരുന്നു. ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ച് 35080 രൂപയിൽ എത്തിയിരുന്നു.