ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണത്താൽ വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയിൽ

ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണത്താൽ വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയിൽ​. ഭാര്യയോട്​ കുളിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും, അവർ അനുസരിക്കുന്നില്ലെന്നും ഇതേച്ചൊല്ലി ദിവസവും വഴക്കുണ്ടാകാറുണ്ടെന്നും ഇത്​ സമാധാന അന്തരീക്ഷം തകര്‍ക്കുന്നുവെന്നും…

ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണത്താൽ വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയിൽ​. ഭാര്യയോട്​ കുളിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും, അവർ അനുസരിക്കുന്നില്ലെന്നും ഇതേച്ചൊല്ലി ദിവസവും വഴക്കുണ്ടാകാറുണ്ടെന്നും ഇത്​ സമാധാന അന്തരീക്ഷം തകര്‍ക്കുന്നുവെന്നും യുവാവി​ന്‍റെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവ്​ തന്നെ മുത്തലാഖ്​ ചൊല്ലിയെന്നും തന്‍റെ വിവാഹബന്ധം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട്​ ഭാര്യ വനിത സംരക്ഷണ സമിതിയെ സമീപിച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. ചന്ദൗസ്​ ഗ്രാമത്തില്‍നിന്നുളള യുവാവ്​ രണ്ടുവര്‍ഷം മുൻപാണ്​ ഖ്വാര്‍സി സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്​. ഇരുവര്‍ക്കും ഒരു കുട്ടിയുമുണ്ട്​.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story