കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച്‌ വീണ്ടും വി.എം. സുധീരന്‍: എ.ഐ.സി.സി അംഗത്വവും രാജിവച്ചു

മുതിര്‍ന്ന നേതാവ് വി.എം. സുധീരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും ഞെട്ടിച്ച്‌ എ.ഐ.സി.സി അംഗത്വവും രാജിവെച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു രാജിവെച്ചതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് എ.ഐ.സി.സി…

മുതിര്‍ന്ന നേതാവ് വി.എം. സുധീരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും ഞെട്ടിച്ച്‌ എ.ഐ.സി.സി അംഗത്വവും രാജിവെച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു രാജിവെച്ചതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് എ.ഐ.സി.സി അംഗത്വം രാജിവെച്ചുള്ള കത്തയച്ചത്. എന്നാല്‍ കൂടുതല്‍ വിശദീകരണത്തിന് അദ്ദേഹം തയാറായിട്ടില്ല.

കെ.പി.സി.സിയിലെ തര്‍ക്കങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നില്ല എന്ന ആക്ഷേപമാണ് കത്തിലുയര്‍ത്തിയിരിക്കുന്നത് എന്നാണറിയുന്നത്. കെ.പി.സി.സി നേതൃത്വത്തോടുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നുമറിയുന്നു. സംസ്ഥാന നേതൃത്വം കൂടിയാലോചനകള്‍ നടത്തുന്നില്ല. ഏകപക്ഷീയമാണ് തീരുമാനമെന്നും സുധീരന്‍ ആരോപണം ഉന്നയിച്ചിരുന്നു.

പുനസംഘടനയും മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു സുധീരന്‍ രാജിവെച്ചത്. പിന്നാലെ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം തുടങ്ങിയിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story