ഭാര്യ​യെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം: യുവാവ് അറസ്റ്റിൽ

September 27, 2021 0 By Editor

കാസര്‍കോട്: ഭാര്യ​യെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം. കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പോട്ടോരി അഭിലാഷ് എന്ന ഹബീബിനെ (26)യെയാണ് മഞ്ചേശ്വരം അട്ടഗോളിയില്‍ വെച്ച്‌ കാസര്‍കോട് വനിത പൊലീസ് അറസ്റ്റ് ചെയ്തത്. കുമ്പള കൊട്ടേരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന റുക്സാന(26)യെയാണ് ഇയാൾ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്ത്​ അന്വേഷിച്ചുവരികയായിരുന്നു.

ഉമ്മക്ക് അസുഖമായതിനാല്‍ യുവതി മൊഗ്രാല്‍പുത്തൂരിലെ വീട്ടിലെത്തിയിരുന്നു. ഇവിടെയെത്തിയ യുവാവ്​ റുക്സാനയെ ദേഹോപദ്രവം ഏല്‍പിച്ചിരുന്നു. ഇതേ തുടര്‍ന്ന് റുക്സാന പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് ഇവിടെയെത്തി മൊഴിയെടുക്കുന്നതിന്​ യുവതിയെ സ്​റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ മതിലിനോടു ചേര്‍ന്ന് പതുങ്ങിയിരുന്ന ഹബീബ് പെട്രോള്‍ ഒഴിക്കുകയും ലൈറ്റര്‍ കത്തിച്ച്‌ തീകൊളുത്താന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍,പൊലീസ് യുവാവിനെ തള്ളിമാറ്റിയതു കൊണ്ടാണ് കൊലപാതക ശ്രമം പരാജയപ്പെട്ടത്.