മോശയുടെ അംശവടിയുമേന്തി ടിപ്പു സുൽത്താന്റെ സിംഹാസനത്തിൽ പ്രശാന്ത് ഐഎഎസും
കോട്ടയം: മോൻസൺ മാവുങ്കലിന്റെ ഫാൻസ് ഗ്രൂപ്പിൽ പ്രശാന്ത് ബ്രോയും. പ്രശാന്ത് നായർ ഐഎഎസും മോശയുടെ അംശവടിയുമായി ടിപ്പു സുൽത്താന്റെ സിംഹാസനത്തിൽ ഇരിക്കുന്ന ഫോട്ടോ പുറത്തുവന്നു. ഉടവാളുമേന്തി ഒപ്പം…
കോട്ടയം: മോൻസൺ മാവുങ്കലിന്റെ ഫാൻസ് ഗ്രൂപ്പിൽ പ്രശാന്ത് ബ്രോയും. പ്രശാന്ത് നായർ ഐഎഎസും മോശയുടെ അംശവടിയുമായി ടിപ്പു സുൽത്താന്റെ സിംഹാസനത്തിൽ ഇരിക്കുന്ന ഫോട്ടോ പുറത്തുവന്നു. ഉടവാളുമേന്തി ഒപ്പം…
കോട്ടയം: മോൻസൺ മാവുങ്കലിന്റെ ഫാൻസ് ഗ്രൂപ്പിൽ പ്രശാന്ത് ബ്രോയും. പ്രശാന്ത് നായർ ഐഎഎസും മോശയുടെ അംശവടിയുമായി ടിപ്പു സുൽത്താന്റെ സിംഹാസനത്തിൽ ഇരിക്കുന്ന ഫോട്ടോ പുറത്തുവന്നു. ഉടവാളുമേന്തി ഒപ്പം മോൻസണെയും ഫോട്ടോയിൽ കാണാം. വിവാദങ്ങളിൽ പെട്ടിരിക്കുന്ന എൻ പ്രശാന്ത് ഐഎഎസിന് പുതിയ തലവേദനയാകുകയാണ് തട്ടിപ്പുകാരനായ മോൻസണ് ഒപ്പമുള്ള ഈ ഫോട്ടോ.
സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ കളക്ടർ ബ്രോ എന്ന പേര് സമ്പാദിച്ച പ്രശാന്തിന്റെ ഇടപെടലുകൾ അത്ര സുതാര്യമല്ലെന്ന വിമർശനങ്ങൾ നേരത്തേ തന്നെ ഉയർന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഇത്തരം അഭിപ്രായങ്ങൾ പങ്കുവെച്ച ചിലർക്കെതിരെ പ്രശാന്ത് നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാധ്യമ പ്രവർത്തകക്ക് അശ്ലീല സന്ദേശം അയച്ചും പ്രശാന്ത് വിവാദത്തിൽപെട്ടിരുന്നു. ഈ സംഭവത്തിൽ അടുത്തിടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പുരാവസ്തു വില്പനക്കാരനെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ ചേർത്തല വല്ലയിൽ മാവുങ്കൽ വീട്ടിൽ മോൻസനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പന്തളത്തെ വ്യവസായ പ്രമുഖന്റെ പരാതിയിന്മേലായിരുന്നു അറസ്റ്റ്.