എല്ലാവരുടേയും ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെ; നവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
നവരാത്രി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നവരാത്രി ദിനങ്ങൾ എല്ലാവരുടേയും ജീവിതത്തിൽ ശക്തിയും ആരോഗ്യവും സമൃദ്ധിയും പ്രദാനം ചെയ്യട്ടേ എന്ന് പ്രധാനമന്ത്രി കുറിച്ചു. ട്വിറ്ററിലൂടെയാണ്…
നവരാത്രി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നവരാത്രി ദിനങ്ങൾ എല്ലാവരുടേയും ജീവിതത്തിൽ ശക്തിയും ആരോഗ്യവും സമൃദ്ധിയും പ്രദാനം ചെയ്യട്ടേ എന്ന് പ്രധാനമന്ത്രി കുറിച്ചു. ട്വിറ്ററിലൂടെയാണ്…
നവരാത്രി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നവരാത്രി ദിനങ്ങൾ എല്ലാവരുടേയും ജീവിതത്തിൽ ശക്തിയും ആരോഗ്യവും സമൃദ്ധിയും പ്രദാനം ചെയ്യട്ടേ എന്ന് പ്രധാനമന്ത്രി കുറിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. ‘ എല്ലാവർക്കും നവരാത്രി ആശംസകൾ. ഇനി വരുന്ന ദിവസങ്ങൾ നമ്മൾ ജഗത് ജനനിയെ ആരാധിക്കും. ഈ നവരാത്രി എല്ലാവരുടെ ജീവതത്തിലും ആരോഗ്യവും ഐശ്വര്യവും സമൃദ്ധിയും നൽകട്ടെ എന്ന് ആശംസിക്കുന്നു’ പ്രധാനമന്ത്രി കുറിച്ചു. ദുർഗാദേവിക്ക് മുന്നിൽ പ്രാർത്ഥന നടത്തുന്ന ചിത്രവും പ്രധാനമന്ത്രി ഇതോടൊപ്പം പങ്കു വച്ചിട്ടുണ്ട്.
Navratri greetings to everyone. The coming days are about devoting ourselves to the worship of Jagat Janani Maa.
May Navratri be the bringer of strength, good health and prosperity in everyone’s lives. pic.twitter.com/f42HyGnUYM
— Narendra Modi (@narendramodi) October 7, 2021
ശൈലപുത്രി ദേവിയെ സ്തുതിക്കുന്ന ഒരു ശ്ലോകവും മറ്റൊരു ട്വീറ്റിൽ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നവരാത്രിയുടെ ഒൻപത് ദിവസങ്ങളിലും ദേവിയുടെ ഓരോ ഭാവത്തെയാണ് ആരാധിക്കുന്നത്. നവരാത്രിയുടെ ഒന്നാം ദിവസമായ ഇന്ന് ശൈലപുത്രി ദേവിയെ ആരാധിക്കുന്ന ദിനമാണ്. രാജ്യത്തിന്റെ ഓരോ ഭാഗത്തും വ്യത്യസ്തമായ രീതിയിലാണ് നവരാത്രി ആഘോഷം നടത്തുന്നത്. ഇന്ന് ആരംഭിക്കുന്ന ആഘോഷങ്ങൾ ഈ മാസം 15 വരെ നീളും. 13നാണ് അഷ്ടമി.