പൂനെയിൽ മലയാളി യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവം; കൊലപാതകമെന്ന് കുടുംബം
പൂനെ: പൂനെയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഭർത്താവ് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയ സ്ത്രീധനം വാങ്ങിയ പ്രതി പിന്നെയും പണം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ബന്ധുക്കളുടെ പരാതി.
ദില്ലിയിൽ സ്ഥിര താമസമാക്കിയ കൊട്ടാരക്കര സ്വദേശിനി പ്രീതിയും പൂനെ മലയാളിയായ അഖിലും തമ്മിലുള്ള വിവാഹം 2015 ലാണ് നടന്നത്. 120 പവൻ സ്വർണവും 85 ലക്ഷം രൂപയുമാണ് അഖിലിന് സ്ത്രീധനമായി നൽകിയത്. പിന്നീട് തനിക്ക് ബിസിനസിൽ തിരിച്ചടിയുണ്ടായെന്നും സാമ്പത്തിക ബാധ്യതകൾ തീർത്ത് തരണമെന്നും അഖിൽ ആവശ്യപ്പെട്ടെന്ന് പ്രീതിയുടെ അച്ഛൻ പറയുന്നു. കുറച്ച് സഹായിച്ചെങ്കിലും പിന്നെയും ആവശ്യങ്ങൾ കൂടി വന്നു. പണം കിട്ടാതായതോടെ മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും അച്ഛൻ മദുസൂദനനൽ പിള്ള പറഞ്ഞു.
അച്ഛനമ്മമാരോട് തന്‍റെ അവസ്ഥ പലപ്പോഴും പ്രീതി മറച്ചു വച്ചിരുന്നു. തന്‍റെ സുഹൃത്തുക്കൾക്ക് പ്രീതി അയച്ച് കൊടുത്ത ചിത്രങ്ങളില്‍ മർദ്ദനമേറ്റ പാടുകൾ കാണാം. ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ട് പോയി