വിലകുറവോടെ ഐഫോണിന്റെ സ്‌പെഷ്യല്‍ എഡിഷന്‍
ആപ്പിള്‍ ഐഫോണിന്റെ വിലകുറഞ്ഞ ബഡ്ജറ്റ് മോഡല്‍ ഈ മാസം പുറത്തിറങ്ങും. ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്റെ രണ്ടാം പതിപ്പാണ് പുറത്തിറക്കുന്നത്. ഐഫോണ്‍ എസ്ഇ 2 ജൂണ്‍ മാസത്തില്‍ നടക്കുന്ന…
ആപ്പിള്‍ ഐഫോണിന്റെ വിലകുറഞ്ഞ ബഡ്ജറ്റ് മോഡല്‍ ഈ മാസം പുറത്തിറങ്ങും. ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്റെ രണ്ടാം പതിപ്പാണ് പുറത്തിറക്കുന്നത്. ഐഫോണ്‍ എസ്ഇ 2 ജൂണ്‍ മാസത്തില്‍ നടക്കുന്ന…
ആപ്പിള്‍ ഐഫോണിന്റെ വിലകുറഞ്ഞ ബഡ്ജറ്റ് മോഡല്‍ ഈ മാസം പുറത്തിറങ്ങും. ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്റെ രണ്ടാം പതിപ്പാണ് പുറത്തിറക്കുന്നത്. ഐഫോണ്‍ എസ്ഇ 2 ജൂണ്‍ മാസത്തില്‍ നടക്കുന്ന ആപ്പിള്‍ ഡെവലവപ്പേര്‍സ് കോണ്‍ഫ്രന്‍സായ ഡബ്യൂഡബ്യൂഡിസിയില്‍ അവതരിപ്പിക്കും എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.
4.3 ഇഞ്ച് സ്‌ക്രീന്‍ ഫോണായിരുന്നു ഐഫോണ്‍ എസ്ഇ. എന്നാല്‍ എസ്ഇ2 സംബന്ധിച്ച് ആപ്പിള്‍ ഇതുവരെ സ്ഥിരീകരണം ഒന്നും നല്‍കിയിട്ടില്ല. സെപ്തംബറില്‍ ഇറക്കാനിരിക്കുന്ന ഫുള്‍ സ്‌ക്രീന്‍ ഫോണിന്റെ അണിയറയിലാണ് തങ്ങള്‍ എന്നാണ് ആപ്പിള്‍ പറയുന്നത്. അതേ സമയം എല്‍സിഡി സ്‌ക്രീന്‍ ഉള്ള 6 ഇഞ്ച് ഫോണായിരിക്കും എസ്ഇ2 എന്നും ചില ചൈനീസ് ടെക് വിദഗ്ധര്‍ പറയുന്നുണ്ട്. ഐഫോണ്‍ എസ്ഇ പോലെ പ്ലാസ്റ്റിക്ക് ബോഡിയായിരിക്കുമോ ഈ ഫോണും എന്ന് വ്യക്തമല്ല.
മാക് വേള്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐഫോണ്‍ എസ്ഇ 2വിന് 32ജിബി, 128 ജിബി പതിപ്പുകള്‍ ഉണ്ടാകും. അതില്‍ ഐഫോണ്‍ എസ്ഇ2 32 ജിബിക്ക് 27,000 രൂപയ്ക്ക് അടുത്ത് വിലവരും. 128 ജിബിക്ക് 33,000 രൂപ എങ്കിലും വില വരും എന്നാണ് സൂചന.