കനത്ത മഴ: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മതില്‍ തകര്‍ന്നു

കനത്ത മഴ: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മതില്‍ തകര്‍ന്നു

June 4, 2018 0 By Editor

കൊണ്ടോട്ടി: കനത്ത മഴയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മതില്‍ തകര്‍ന്നു. കേന്ദ്ര സുരക്ഷാ സേനയെ വിന്യസിപ്പിച്ച് സുരക്ഷ ശക്തമാക്കി. ഇന്നലെ ഉച്ചയ്ക്കും വൈകീട്ടുമുണ്ടായ കനത്ത മഴയിലാണ് റണ്‍വേയുടെ തെക്ക് ഭാഗം കൂട്ടാലുങ്ങല്‍ പൂക്കുത്ത് തൊട്ടിയില്‍ ഭാഗത്ത് ചുറ്റുമതില്‍ അടക്കം തകര്‍ന്നത്.

വിമാനത്താവളത്തില്‍ നാവിഗേഷന്‍ സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന വിഒആര്‍ സംവിധാനത്തിനായി പുതുതായി നിര്‍മിച്ച മതിലാണ് മഴയില്‍ ആദ്യം നിലം പൊത്തിയത്. റണ്‍വേയുടെ പെരിമീറ്റര്‍ റോഡിനോട് ചേര്‍ന്ന് കരിങ്കല്ല് കൊണ്ട് കെട്ടിയ മതിലാണിത്. തകര്‍ന്ന മതിലും വെളളവും കുത്തിയൊലിച്ചതോടെ വിമാനത്താവളത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗവും തകര്‍ന്നു. മതില്‍ 20 മീറ്ററിലേറെ തകര്‍ന്നിട്ടുണ്ട്. സമീപ ഭാഗങ്ങളും തകര്‍ച്ച ഭീഷണിയിലാണ്. റണ്‍വേയുടെ അരികില്‍ പുതുതായി മണ്ണ് കൊണ്ടുവന്നിട്ട സ്ഥലം മഴപെയ്തതോടെ കുതിര്‍ന്ന് മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു. വിമാനത്താവള ചുറ്റുമതിലിന് സമീപത്തെ കിണറും ചെളിവെളളം നിറഞ്ഞ് മലീമസമായിട്ടുണ്ട്.

തകര്‍ന്ന ഭാഗത്ത് പ്രത്യേക സുരക്ഷ ശക്തമാക്കി.ഈ പ്രദേശത്ത് കൂടുതല്‍ സിഐഎസ്എഫുകാരെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷ മേഖലയായതിനാല്‍ നിര്‍മാണം പെട്ടെന്ന് നടത്താനാണ് നീക്കം. തകര്‍ന്ന സ്ഥലം വിമാനത്താവള ഡയറക്ടര്‍ കെ.ശ്രീനിവാസറാവു സന്ദര്‍ശിച്ചു. കൊണ്ടോട്ടി: കനത്ത മഴയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മതില്‍ തകര്‍ന്നു. കേന്ദ്ര സുരക്ഷാ സേനയെ വിന്യസിപ്പിച്ച് സുരക്ഷ ശക്തമാക്കി. ഇന്നലെ ഉച്ചയ്ക്കും വൈകീട്ടുമുണ്ടായ കനത്ത മഴയിലാണ് റണ്‍വേയുടെ തെക്ക് ഭാഗം കൂട്ടാലുങ്ങല്‍ പൂക്കുത്ത് തൊട്ടിയില്‍ ഭാഗത്ത് ചുറ്റുമതില്‍ അടക്കം തകര്‍ന്നത്.

വിമാനത്താവളത്തില്‍ നാവിഗേഷന്‍ സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന വിഒആര്‍ സംവിധാനത്തിനായി പുതുതായി നിര്‍മിച്ച മതിലാണ് മഴയില്‍ ആദ്യം നിലം പൊത്തിയത്. റണ്‍വേയുടെ പെരിമീറ്റര്‍ റോഡിനോട് ചേര്‍ന്ന് കരിങ്കല്ല് കൊണ്ട് കെട്ടിയ മതിലാണിത്. തകര്‍ന്ന മതിലും വെളളവും കുത്തിയൊലിച്ചതോടെ വിമാനത്താവളത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗവും തകര്‍ന്നു. മതില്‍ 20 മീറ്ററിലേറെ തകര്‍ന്നിട്ടുണ്ട്. സമീപ ഭാഗങ്ങളും തകര്‍ച്ച ഭീഷണിയിലാണ്. റണ്‍വേയുടെ അരികില്‍ പുതുതായി മണ്ണ് കൊണ്ടുവന്നിട്ട സ്ഥലം മഴപെയ്തതോടെ കുതിര്‍ന്ന് മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു. വിമാനത്താവള ചുറ്റുമതിലിന് സമീപത്തെ കിണറും ചെളിവെളളം നിറഞ്ഞ് മലീമസമായിട്ടുണ്ട്.

തകര്‍ന്ന ഭാഗത്ത് പ്രത്യേക സുരക്ഷ ശക്തമാക്കി.ഈ പ്രദേശത്ത് കൂടുതല്‍ സിഐഎസ്എഫുകാരെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷ മേഖലയായതിനാല്‍ നിര്‍മാണം പെട്ടെന്ന് നടത്താനാണ് നീക്കം. തകര്‍ന്ന സ്ഥലം വിമാനത്താവള ഡയറക്ടര്‍ കെ.ശ്രീനിവാസറാവു സന്ദര്‍ശിച്ചു.