പി.എസ്‍.സി വാർത്തകൾ

പി.എസ്‍.സി വാർത്തകൾ

April 25, 2024 0 By Editor

അ​ഭി​മു​ഖ തീ​യ​തി​യി​ൽ മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: ഫാ​ക്ട​റീ​സ്​ ആ​ൻ​ഡ് ബോ​യി​ലേ​ഴ്സ്​ വ​കു​പ്പി​ൽ ഇ​ൻ​സ്​​പെ​ക്ട​ർ ഓ​ഫ് ഫാ​ക്ട​റീ​സ്​ ആ​ൻ​ഡ് ബോ​യി​ലേ​ഴ്സ്​ ഗ്രേ​ഡ് 2 (കാ​റ്റ​ഗ​റി ന​മ്പ​ർ 246/2021) ത​സ്​​തി​ക​യി​ലേ​ക്ക് മേ​യ്​ 15 മു​ത​ൽ 17 വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഭി​മു​ഖം മേ​യ് എ​ട്ടു മു​ത​ൽ 10 വ​രെ ന​ട​ത്തും.

ക്ല​ർ​ക്ക് പ​രീ​ക്ഷ​ക​ൾ

വി​വി​ധ വ​കു​പ്പു​ക​ളി​ൽ ക്ല​ർ​ക്ക് (നേ​രി​ട്ടു​ള്ള നി​യ​മ​നം) (503/2023) ത​സ്​​തി​ക​യി​ലേ​ക്ക് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ജൂ​ലൈ​യി​ലും കൊ​ല്ലം, ക​ണ്ണൂ​ർ, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ആ​ഗ​സ്റ്റി​ലും ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, കോ​ട്ട​യം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ സെ​പ്​​റ്റം​ബ​റി​ലും ഇ​ടു​ക്കി, മ​ല​പ്പു​റം, എ​റ​ണാ​കു​ളം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഒ​ക്ടോ​ബ​റി​ലും പ​രീ​ക്ഷ ന​ട​ത്തും. എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന (504/2023) നി​യ​മ​ന​ത്തി​നു​ള്ള പ​രീ​ക്ഷ ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തും.

വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ

കേ​ര​ള കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (മ്യൂ​സി​ക് കോ​ള​ജു​ക​ൾ) ജൂ​നി​യ​ർ ലെ​ക്ച​റ​ർ ഇ​ൻ ഡ്രോ​യി​ങ് ആ​ൻ​ഡ് പെ​യി​ന്‍റി​ങ് (476/2023) ത​സ്​​തി​ക​യി​ലേ​ക്ക് മേ​യ്​ ര​ണ്ടി​ന് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ 12.30 വ​രെ വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ്രൊ​ഫൈ​ലി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം.

ഒ.​എം.​ആ​ർ പ​രീ​ക്ഷ

ടൂ​റി​സം വ​കു​പ്പി​ൽ ഹോ​സ്​​പി​റ്റാ​ലി​റ്റി അ​സി​സ്റ്റ​ന്‍റ്​ (132/2023) ത​സ്​​തി​ക​യി​ലേ​ക്ക് 2024 മേ​യ്​ മൂ​ന്നി​ന് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ 12 വ​രെ ഒ.​എം.​ആ​ർ പ​രീ​ക്ഷ ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ്രൊ​ഫൈ​ലി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം.

വ​കു​പ്പു​ത​ല പ​രീ​ക്ഷ​ഫ​ലം

ലീ​ഗ​ൽ അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്കു​ള്ള വ​കു​പ്പു​ത​ല പ​രീ​ക്ഷ​യു​ടെ (സ്​​പെ​ഷ​ൽ ടെ​സ്റ്റ് -ഒ​ക്ടോ​ബ​ർ 2023) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി.​എ​സ്.​സി വെ​ബ്സൈ​റ്റി​ലും അ​പേ​ക്ഷ​ക​രു​ടെ പ്രൊ​ഫൈ​ലി​ലും ല​ഭി​ക്കും.

പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ്

തി​രു​വ​ന​ന്ത​പു​രം: സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ഓ​ഫ് പൊ​ലീ​സ്​ (കെ.​സി.​പി) എ​ൻ.​സി.​എ-​എ​സ്.​സി.​സി.​സി (51/2024) ത​സ്​​തി​ക​യി​ലേ​ക്കു​ള്ള വി​ജ്ഞാ​പ​ന പ്ര​കാ​രം പ്രാ​യ​പ​രി​ധി​യി​ൽ അ​നു​വ​ദി​ച്ചി​രു​ന്ന മൂ​ന്നു​ വ​ർ​ഷ​ത്തെ ഇ​ള​വി​ന് പു​റ​മെ, പ്രാ​യ​പൂ​ർ​ത്തി​യാ​യ​ശേ​ഷം പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ക്രി​സ്​​തു​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്ത​വ​ർ​ക്കും അ​വ​രു​ടെ സ​ന്താ​ന​ങ്ങ​ൾ​ക്കും ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ള​വ് അ​നു​വ​ദി​ച്ചു (പു​തി​യ പ്രാ​യ​പ​രി​ധി 20-36). യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​വ​സാ​ന തീ​യ​തി​ക്കു മു​മ്പ് അ​പേ​ക്ഷി​ക്ക​ണം.

പ്ര​മാ​ണ പ​രി​ശോ​ധ​ന

കേ​ര​ള വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നോ​ൺ വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ (മാ​ത്ത​മാ​റ്റി​ക്സ്) (ജൂ​നി​യ​ർ) (88/2023) ത​സ്​​തി​ക​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്ക് 29ന് ​രാ​വി​ലെ 10.30ന് ​പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ പ്ര​മാ​ണ​പ​രി​ശോ​ധ​ന ന​ട​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ജി.​ആ​ർ ര​ണ്ട്​ സി ​വി​ഭാ​ഗ​ത്തി​ൽ (0471 2546294).

അ​ഭി​മു​ഖം

പൊ​ലീ​സ്​ വ​കു​പ്പി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ഓ​ഫ് പൊ​ലീ​സ്, ആം​ഡ് പൊ​ലീ​സ്​ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ (669/2022, 670/2022, 671/2022, 672/2022, 673/2022, 165/2022) ത​സ്​​തി​ക​ക​ളു​ടെ ചു​രു​ക്ക പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് മേ​യ്​ ര​ണ്ടു മു​ത​ൽ പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ അ​ഭി​മു​ഖം ന​ട​ത്തും.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കു​ന്ന അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ്, ബ​യോ​ഡേ​റ്റ ഫോം, ​ഒ​റ്റ​ത്ത​വ​ണ വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​സ്സ​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ സ​ഹി​തം അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്തും സ​മ​യ​ത്തും ഹാ​ജ​രാ​ക​ണം. നി​ശ്ചി​ത സ​മ​യ​ത്തി​നു​ശേ​ഷ​മെ​ത്തു​ന്ന​വ​രെ അ​ഭി​മു​ഖ​ത്തി​ന് പ​ങ്കെ​ടു​പ്പി​ക്കി​ല്ല.

ഒ.​എം.​ആ​ർ പ​രീ​ക്ഷ

പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ ഫീ​മെ​യി​ൽ വാ​ർ​ഡ​ൻ (48/2023), ആ​രോ​ഗ്യ വ​കു​പ്പി​ൽ ജൂ​നി​യ​ർ ലാ​ബ് അ​സി​സ്റ്റ​ൻ​റ് (പ​ട്ടി​ക​വ​ർ​ഗം) (68/2023), കെ​യ​ർ ടേ​ക്ക​ർ- മെ​യി​ൽ ആ​ൻ​ഡ് ഫീ​മെ​യി​ൽ (71/2023, 202/2023), ക്ല​ർ​ക്ക് (445/2023) തു​ട​ങ്ങി​യ ത​സ്​​തി​ക​ക​ളി​ലേ​ക്ക് മേ​യ് നാ​ലി​ന് രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക്ക്​ 12.30 വ​രെ ഒ.​എം.​ആ​ർ പ​രീ​ക്ഷ ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ്രൊ​ഫൈ​ലി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം.

വ​കു​പ്പു​ത​ല ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ

ജ​നു​വ​രി 2024 വ​കു​പ്പു​ത​ല പ​രീ​ക്ഷ വി​ജ്ഞാ​പ​ന​പ്ര​കാ​രം മേ​യ് ആ​റ്, ഒ​മ്പ​ത്, 14, 16 തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ളു​ടെ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ പ്രൊ​ഫൈ​ലി​ൽ ല​ഭി​ക്കും. ഡൗ​ൺ​ലോ​ഡ് ചെ​യ്ത അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ പ​റ​യു​ന്ന നി​ശ്ചി​ത തീ​യ​തി​യി​ലും സ​മ​യ​ത്തും സ്ഥ​ല​ത്തും പ​രീ​ക്ഷ​ക്ക്​ ഹാ​ജ​രാ​ക​ണം.