
ഉത്രയ്ക്ക് നീതി കിട്ടിയില്ലെന്ന് അമ്മ; തുടര്‍നടപടികള്‍ സ്വീകരിക്കും
October 13, 2021കൊല്ലം: ഉത്ര വധക്കേസില്‍ നീതി കിട്ടിയിലെന്ന് ഉത്രയുടെ അമ്മ മണിമേഖല. കേസിലെ പ്രതിയായ സൂരജിന് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പിഴവുകള്‍ കുറ്റവാളികളെ സൃഷ്ടിക്കുന്നുവെന്നും അവര്‍ ആരോപിച്ചു. ഉത്രയ്ക്ക് നീതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും മണിമേഖല പറഞ്ഞു.അതേസമയം ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്.
പ്രായം പരിഗണിച്ചുകൊണ്ട് അവന് ഇരട്ട ജീപര്യന്തം ….. പ്രയത്തിൽ കവിഞ്ഞ പ്രവർത്തികൾ ചെയ്യാം…..പരമ കഷ്ടം….
ഈ പ്രായത്തിൽ അവനു ഇത്രയും വലിയ ക്രൂരത ചെയ്യാം എങ്കിൽ പിന്നെ ശിക്ഷ കൊടുക്കുന്നതിന് എന്തിന് പ്രായം നോക്കണം