പ്രണയത്തിന്റെ പേരിൽ വീണ്ടും കൊല; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു
പ്രണയത്തിന്റെ പേരിൽ വീണ്ടും കൊലപാതകം. പൂനെയിൽ നിന്നാണ് പുതിയ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇരുപത്തിരണ്ടുകാരനായ യുവാവ് കുത്തിക്കൊലപ്പെടുത്തിയത്. പൂനെയിലെ ബിബ്വേവാദി ഏരിയയിൽ കഴിഞ്ഞ…
പ്രണയത്തിന്റെ പേരിൽ വീണ്ടും കൊലപാതകം. പൂനെയിൽ നിന്നാണ് പുതിയ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇരുപത്തിരണ്ടുകാരനായ യുവാവ് കുത്തിക്കൊലപ്പെടുത്തിയത്. പൂനെയിലെ ബിബ്വേവാദി ഏരിയയിൽ കഴിഞ്ഞ…
പ്രണയത്തിന്റെ പേരിൽ വീണ്ടും കൊലപാതകം. പൂനെയിൽ നിന്നാണ് പുതിയ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇരുപത്തിരണ്ടുകാരനായ യുവാവ് കുത്തിക്കൊലപ്പെടുത്തിയത്. പൂനെയിലെ ബിബ്വേവാദി ഏരിയയിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ക്ഷിതിജ (14) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് വീട്ടിൽ നിന്നും കബഡി ക്ലാസിന് പോയ പെൺകുട്ടിയെ യുവാവ് വഴിയിൽ തടഞ്ഞു നിർത്തി നിരവധി തവണ കുത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;
"ചൊവ്വാഴ്ച്ച വൈകിട്ട് കബഡി ക്ലാസിന് പുറപ്പെട്ട പെൺകുട്ടിയെ 5.45 ഓടെ ബൈക്കിലെത്തിയ ഋഷികേഷ് എന്ന ശുഭം ഭഗവത്(22) ബൈക്കിൽ എത്തി തടഞ്ഞു നിർത്തി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ ശുഭം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു".കൊലപാതക സമയത്ത് ക്ഷിതിജയ്ക്കൊപ്പം കൂട്ടുകാരിയുമുണ്ടായിരുന്നു. ഈ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ പ്രതി സ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു.