അജ്മൽബിസ്മിയിൽ വമ്പൻ വിലക്കുറവുമായി നവരാത്രി മെഗാ സെയിൽ

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ വമ്പൻ വിലക്കുറവുമായി നവരാത്രി മെഗാ സെയിൽ. ഇലക്ട്രോണിക്സ്, ഹൈപ്പർ വിഭാഗങ്ങളിൽ സംയുക്തമായാണ് ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്.എൽജി ഉത്പ്പന്നങ്ങൾ പർച്ചേസ്…

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ വമ്പൻ വിലക്കുറവുമായി നവരാത്രി മെഗാ സെയിൽ. ഇലക്ട്രോണിക്സ്, ഹൈപ്പർ വിഭാഗങ്ങളിൽ സംയുക്തമായാണ് ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്.എൽജി ഉത്പ്പന്നങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് നറുക്കെടുപ്പിലൂടെ 8 കോടിയുടെ സമ്മാനങ്ങൾ സ്വന്തമാക്കാനുളള അവസരം ഒരുക്കിക്കൊണ്ടാണ് നവരാത്രി സെയിൽ ഉപഭോക്താക്കളിലേക്കെത്തുന്നത്.

മികച്ച വിൽപ്പന – വിൽപ്പനാന്തര സേവനങ്ങളാണ് അജ്മൽ ബിസ്മിയുടെ പ്രധാന സവിശേഷത. പ്രമുഖ ബ്രാന്റുകളുടെ ഹോം അപ്ലയൻസുകളും ഡിജിറ്റൽ ഗാഡ്ജെറ്റ്സും മറ്റാരും നൽകാത്ത ഓഫറുകളോടെ നവരാത്രി സെയിലിന്റെ ഭാഗമായി സ്വന്തമാക്കാം. ബ്രാന്റഡ് സ്മാർട്ട് ടിവികളുടെ മികച്ച കളക്ഷനും, പ്രമുഖ ബ്രാൻറുകളുടെ സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, പേഴ്സണൽ ഗാഡ്ജെറ്റ്സ് എന്നിവയും, മികച്ച പെർഫോമൻസ് ഉറപ്പാക്കുന്ന ബ്രാന്റഡ് വാഷിങ്ങ് മെഷീനുകളും റെഫ്രിജറേറ്ററുകളും ഒപ്പം വൈദ്യുതി ചിലവുകുറഞ്ഞ സ്റ്റാർ റേറ്റഡ് ഇൻവെർട്ടർ എസികളും എല്ലാം നവരാത്രി മെഗാ സെയിലിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു .

എല്ലാ ഉത്പ്പന്നങ്ങളും ഓൺലൈനിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്നതാണ്. ഓഫറുകൾക്ക് പുറമെ പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിബി തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബജാജ് ഫിനാൻസിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് 10000 രൂപ വരെയുളള ക്യാഷ് വൗച്ചറും എച്ച്ഡിബി ഫിനാൻസിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് 8000 രൂപ വരെയുളള ക്യാഷ് വൗച്ചറും നറുക്കെടുപ്പിലൂടെ ഗോൾഡ് കോയിനും എച്ച്ഡിഎഫ്സി ഫിനാൻസിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് 10% ക്യാഷ്ബാക്കും നേടാൻ അവസരം ഒരുക്കിയിട്ടുണ്ട്.

ക്രെഡിറ്റ്, ഡെബിറ്റ് ഇഎംഎെ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒപ്പം തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകളിൽ 1 ഇ.എം.എ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കൂടാതെ, പഴയ ഗൃഹോപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. കമ്പനി നൽകുന്ന വാറന്റിയ്ക്ക് പുറമേ ഉത്പ്പങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചിലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെൻറഡ് വാറൻറിയും അജ്മൽബിസ്മി അവതരിപ്പിച്ചിട്ടുണ്ട്. ഹൈപ്പർ വിഭാഗത്തിലും മികച്ച ഒാഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുളളത്.

നിത്യോപയോഗ സാധനങ്ങൾ, പഴം, പച്ചക്കറികൾ, ഫിഷ് & മീറ്റ്, ക്രോക്കറികൾ തുടങ്ങിയവയെല്ലാം മികച്ച വിലക്കുറവുകളോടെ തയ്യാറാണ്. ഇടനിലക്കാരില്ലാതെ നേരിട്ട് സംഭരിക്കുന്നതിനാൽ തന്നെ തികച്ചും ഫ്രഷ് ആയ പഴം, പച്ചക്കറികൾ ഏറ്റവും കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കാൻ അജ്മൽബിസ്മിക്കാവുന്നു. മികച്ച ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കുന്നതിനോടൊപ്പം എല്ലാ ഉത്പ്പന്നങ്ങളും കൃത്യതയോടെ ഉപഭോക്താക്കളിലേക്കെത്തിക്കുന്ന ഹോം ഡെലിവറി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story