മന്ത്രി മുഹമ്മദ് റിയാസിന്റെ വിവാദ പരാമർശത്തിൽ പിന്തുണയുമായി സി.പി.എം
പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പരാമർശത്തിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. പൊതു നിർദ്ദേശം പാർട്ടി നൽകാറുണ്ട്. പൊതു നിലപാടനുസരിച്ചാണ് മന്ത്രി പ്രസ്താവന…
പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പരാമർശത്തിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. പൊതു നിർദ്ദേശം പാർട്ടി നൽകാറുണ്ട്. പൊതു നിലപാടനുസരിച്ചാണ് മന്ത്രി പ്രസ്താവന…
പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പരാമർശത്തിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. പൊതു നിർദ്ദേശം പാർട്ടി നൽകാറുണ്ട്. പൊതു നിലപാടനുസരിച്ചാണ് മന്ത്രി പ്രസ്താവന നടത്തിയതെന്നും വിജയരാഘവൻ പറഞ്ഞു.
കരാറുകാരുമായി എം.എല്‍.എമാര്‍ വരരുതെന്ന മന്ത്രിയുടെ പരാമർശമാണ് വിവാദമായത്. ആലോചിച്ച് തന്നെയാണ് താന്‍ തീരുമാനം പറഞ്ഞത് അതില്‍ ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.
എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി തന്നെ കാണാന്‍ വരരുത് എന്ന് റിയാസ് നിയമസഭയില്‍ പറഞ്ഞതിനെ എ.എന്‍.ഷംസീര്‍ എംഎല്‍എ വിമര്‍ശിച്ചിരുന്നു. ആരെയൊക്കെ കൂട്ടി കാണാന്‍ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന് ഷംസീര്‍ തുറന്നടിച്ചു. എന്നാല്‍ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഒരടി പിന്നോട്ടില്ലെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. നിയമസഭയില്‍ താന്‍ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ നിലപാടാണെന്നും അത് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.