ദൈവകോപം അകറ്റാന്‍ തീയില്‍ പഴുപ്പിച്ച ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചു; 25കാരിയുടെ കൊലയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
ഗുജറാത്തില്‍ ദുര്‍മന്ത്രവാദിയും ബന്ധുക്കളും 25കാരിയെ തീയില്‍ പഴുപ്പിച്ച ഇരുമ്ബ് ചങ്ങലകൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ദേവഭൂമി ധ്വാരക ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി…
ഗുജറാത്തില്‍ ദുര്‍മന്ത്രവാദിയും ബന്ധുക്കളും 25കാരിയെ തീയില്‍ പഴുപ്പിച്ച ഇരുമ്ബ് ചങ്ങലകൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ദേവഭൂമി ധ്വാരക ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി…
ഗുജറാത്തില്‍ ദുര്‍മന്ത്രവാദിയും ബന്ധുക്കളും 25കാരിയെ തീയില്‍ പഴുപ്പിച്ച ഇരുമ്ബ് ചങ്ങലകൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ദേവഭൂമി ധ്വാരക ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.മിതാപൂര്‍ താലൂക്കിലെ അരംബാദ ഗ്രാമത്തിലെ രമീല സോലങ്കിക്കാണ് ജീവന്‍ നഷ്ടമായത്. സംഭവത്തിൽ ദ്രർമന്ത്രവാദിയായ രമേശ് സോലങ്കിക്ക് പുറമെ രമീലയുടെ ബന്ധുക്കളായ വേര്‍സി സോലങ്കി, ഭവേഷ് സോലങ്കി, അര്‍ജുന്‍ സോലങ്കി, മനു സോലങ്കി എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച നവരാത്രി ആഘോഷങ്ങള്‍ക്കായി ഭര്‍ത്താവ് വാലക്കൊപ്പം ഒകാമധി ഗ്രാമത്തിലെത്തിയതായിരുന്നു യുവതി.അവിടെയെത്തിയതോടെ രമീല വിറയ്ക്കാന്‍ തുടങ്ങി. സമീപത്തുനിന്ന് ഇതുകണ്ട ദുര്‍മന്ത്രവാദിയായ രമേശ് സോലങ്കി രമീലയുടെ ശരീരത്തില്‍ കോപാകുലയായ ദേവത കുടിയേറിയെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് വിറകുകൊണ്ടും ചൂടാക്കിയ ഇരുമ്ബ് ചങ്ങലകൊണ്ടും ബന്ധുക്കളോട് യുവതിയെ അടിക്കാനും നിര്‍ദേശിച്ചു. ഇതിനിടെയാണ് യുവതിക്ക് ജീവൻ നഷ്ടമായത്. തുടർന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു.