സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ജയസൂര്യ, നടി അന്ന ബെന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ജയസൂര്യ, നടി അന്ന ബെന്‍

October 16, 2021 0 By Editor

51-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ജയസൂര്യ സിനിമ വെള്ളം, നടി അന്ന ബെന്‍, കപ്പേള. മികച്ച സിനിമ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. ജനപ്രിയ സിനിമ അയ്യപ്പനും കോശിയും. മികച്ച സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ.സുഹാസിനി അധ്യക്ഷയായ അന്തിമ സമിതിക്ക് മുന്നില്‍ 30 സിനിമകളാണ് എത്തിയത്. മികച്ച നടന്‍, നടി വിഭാഗങ്ങളില്‍ ശക്തമായ മത്സരമാണ് നടന്നത്.

മികച്ച സംവിധായകന്‍ – സിദ്ധാര്‍ത്ഥ ശിവ – എന്നിവര്‍

മികച്ച ജനപ്രിയ ചിത്രം – അയ്യപ്പനും കോശിയും

മികച്ച എഡിറ്റിംഗ് – മഹേഷ് നാരായണന്‍

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് – ഷോബി തിലകന്‍

മികച്ച തിരക്കഥാകൃത്ത് – ജിയോ ബേബി, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

നവാഗത സംവിധായകന്‍ – മുഹമ്മദ് മുസ്തഫ – കപ്പേള

മികച്ച രണ്ടാമത്ത ചിത്രം – തിങ്കളാഴ്ച നിശ്ചയം

മികച്ച ഗായിക – നിത്യ മാമന്‍

മികച്ച ഗായകന്‍ – ഷഹ്ബാസ് അമന്‍

മികച്ച ഗാനരചന – അന്‍വര്‍ അലി

മികച്ച കഥാകൃത്ത് – സെന്ന ഹെഗ്‌ഡെ

മികച്ച സംഗീതം – എം ജയചന്ദ്രന്‍ – സൂഫിയും സുജാതയും

മികച്ച സ്വഭാവ നടന്‍ – സുധീഷ്

മികച്ച സ്വഭാവ നടി – ശ്രീരേഖ – വെയിൽ