Begin typing your search above and press return to search.
കോട്ടയം ജില്ലയിലുണ്ടായ കനത്ത നാശനഷ്ടങ്ങൾക്കും പെരുമഴയ്‌ക്കും കാരണം മേഘവിസ്‌ഫോടനം !
അതിശക്തമായ മഴയിൽ കോട്ടയം ജില്ലയിലുണ്ടായ കനത്ത നാശനഷ്ടങ്ങൾക്കും പെരുമഴയ്‌ക്കും കാരണം ലഘു മേഘവിസ്‌ഫോടനമെന്ന് വിദഗ്ധർ. ചെറിയ പ്രദേശത്ത് വളരെ കുറച്ച് സമയത്തിനുള്ളിൽ പെയ്യുന്ന അതിതീവ്ര മഴയെയാണ് ലഘു മേഘവിസ്‌ഫോടനമായി വിശേഷിപ്പിക്കുന്നത്. ഇതിനെ തുടർന്നാണ് കോട്ടയത്തെ കൂട്ടിക്കലിൽ ഉരുൾപൊട്ടലുണ്ടായതെന്നാണ് കരുതുന്നത്.
2019ൽ കവളപ്പാറയിലും പുത്തുമലയിലുമുണ്ടായ നാശനഷ്ടങ്ങൾക്കും ഉരുൾപൊട്ടലിനും കാരണമായത് ലഘു മേഘവിസ്‌ഫോടനം തന്നെയാണ്. മണിക്കൂറിൽ പത്ത് സെന്റീമീറ്റർ അളവിൽ മഴ പെയ്യുന്നതിനെയാണ് പൊതുവെ മേഘ വിസ്‌ഫോടനമെന്ന് പറയുന്നത്. എന്നാൽ കേരളത്തിൽ പൊതുവെ ഇത് ലഭിക്കാറില്ല. രണ്ട് മണിക്കൂർ കൊണ്ട് അഞ്ച് സെന്റിമീറ്ററിന് മുകളിൽ മഴ ലഭിച്ചാൽ കേരളം പോലെയൊരു പരിസ്ഥിതി ലോലപ്രദേശങ്ങളിൽ വലിയ നാശനഷ്ടമുണ്ടാക്കും. കഴിഞ്ഞ ദിവസം ഇതാണ് സംഭവിച്ചതെന്നാണ് വിലയിരുത്തൽ.
Next Story