
പീഡന പരാതി; മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്സോ കേസും
October 19, 2021കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് എടുത്തത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്.
പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് സംഭവം നടന്നത്. കുട്ടിയെ ഒന്നില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതായാണ് പരാതി. കലൂരിലെ വീടിന് പുറമെ കൊച്ചിയില്‍ തന്നെയുള്ള മറ്റൊരു വീട്ടില്‍ വച്ചും പീഡനമുണ്ടായി. മോന്‍സണെ ഭയന്നിട്ടാണ് ഇത്രയും നാള്‍ പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ക്രൈം ബ്രാഞ്ചാണ് മോന്‍സണെതിരായ കേസുകള്‍ അന്വേഷിക്കുന്നത്. പോക്സോ കേസും ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് പുരാവസ്തു തട്ടിപ്പ് കേസില്‍ ആലപ്പുഴ സ്വദേശിയായ മോന്‍സണ്‍ പിടിയിലാകുന്നത്.
ഇവൻ പുറം ലോകം കാണുന്നത് രാഷ്ട്രീയകർക് ഗുണം ചെയ്യില്ല അതുകൊണ്ട് ഇവന്റെ പേരിൽ കൂനിമേൽ കുരു എന്ന പോലെ കേസ് ഉണ്ടോയിക്കൊണ്ടിരിക്കും….പാവം …മോൻസൻ …ഇപ്പോൾ ഉടായിപ്പ് മോൻസൻ ആയി……..