
വളര്‍ത്തുപൂച്ചയെ അടിച്ചു: ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു കൊന്നു
June 4, 2018ഡാലസ്: വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയെ ഭര്‍ത്താവ് അടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു കൊന്നു. ജൂണ്‍ മൂന്നിന് ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഫാള്‍ മാനര്‍ ഡ്രൈവ് 13,000 ബ്ലോക്കില്‍ രാവിലെ ഏഴു മണിക്കായിരുന്നു ഡെക്സ്റ്റര്‍ ഹാരിസണ്‍ (49) ഭാര്യ മേരി ഹാരിസന്റെ വെടിയേറ്റു മരിച്ചത്.
വിവരം മേരി തന്നെയാണ് പോലീസില്‍ അറിയിച്ചത്. കുറച്ചു ദിവസം മുമ്പ് പൂച്ചയെ വീട്ടില്‍നിന്നു കാണാതായിരുന്നു. തുടര്‍ന്ന് ഇവര്‍ പൂച്ചയെ കണ്ടെത്തുന്നതിനായി പരസ്യവും നല്‍കി.
വെടിയേറ്റു രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഡെക്സ്റ്ററിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അറസ്റ്റ് ചെയ്ത മേരിയെ ഡാലസ് കൗണ്ടി ജയിലിലടച്ചു. ഒരു ലക്ഷം ഡോളര്‍ തുകയില്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. അടുത്തിടെയാണ് ദമ്പതികള്‍ തങ്ങളുടെ രണ്ടു കുട്ടികളുമായി ഇവിടെ താമസത്തിനെത്തിയത്.