യുഎഇയില്‍ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. വിദ്വേഷ പ്രസംഗം നടത്തിയതിനാണ് മാദ്ധ്യമ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തത്. ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനാണ് മാദ്ധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്.യുഎഇയും ഇറാഖും തമ്മിലുള്ള മത്സരം കവര്‍ ചെയ്യാനെത്തിയതിനിടെയാണ് മാദ്ധ്യമ പ്രവര്‍ത്തകന്‍ വിദ്വേഷ പ്രസംഗം നടത്തിയത്.അതെസമയം മാദ്ധ്യമ പ്രവര്‍ത്തകന്റെ പ്രസംഗം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരിക്കുകയും ചെയ്തു . തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടി എടുത്തത്.കൂടാതെ മാദ്ധ്യമങ്ങളുടെ ധാര്‍മ്മികത, മാനദണ്ഡം, അവരുടെ പ്രൊഫഷണല്‍ ചുമതലകള്‍ എന്നിവ ലംഘിച്ചതിന് മൂന്ന് മാധ്യമ പ്രവര്‍ത്തകരെ അബുദാബി മീഡിയ പുറത്താക്കുകയും ചെയ്തു.

   സിറ്റി, പ്രാദേശിക വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *