
അപകട ഭീഷണി മുഴക്കി കുന്നിന്‍ചെരിവിലെ കരിങ്കല്‍ ക്വാറി: ആക്ഷന്‍ കമ്മിറ്റിക്ക് പരാതി നല്‍കി
June 5, 2018തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറ ആനയോട് ഭാഗത്ത് കുത്തനെയുള്ള കുന്നിന്‍ചെരിവില്‍ വന്‍തോതില്‍ കരിങ്കല്‍ പൊട്ടിക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍. മുമ്പ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിട്ടുള്ള പ്രദേശത്ത് വളരെ വിസ്തൃതിയില്‍ മേല്‍മണ്ണ് നീക്കി പാറ ഖനനം നടത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി പരാതി നല്‍കി.
മലയുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന പാറപൊട്ടിക്കല്‍ നിര്‍ത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി.യു. മത്തായി, മത്തായി പുളിമൂട്ടില്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.