
ഇന്ത്യൻ ഹോക്കി ഇതിഹാസം സയിദ് അലി സിബ്‌തൈൻ നഖ്‌വി അന്തരിച്ചു
November 11, 2021ഇന്ത്യൻ ഹോക്കി ഇതിഹാസം സയിദ് അലി സിബ്‌തൈൻ നഖ്‌വി അന്തരിച്ചു. 90 വയസ്സായിരുന്നു. 39 വർഷം ഒമാനിലെ കായികമേഖലയിൽ പ്രവർത്തിച്ചു. ഇന്ത്യൻ സീനിയർ ഹോക്കി ടീം താരമായിരുന്ന നഖ്‌വി 1973 മുതൽ 1975 വരെ ദേശീയ ടീമിന്റെയും 1978–79ൽ വനിതാ ടീമിന്റെയും പരിശീലകനായിരുന്നു. 1982ൽ ഒമാൻ പരിശീലകനായി. ഒമാൻ ഒളിംപിക് കമ്മിറ്റി രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം 1984 മുതൽ 2002 വരെ കമ്മിറ്റിയുടെ ടെക്‌നിക്കൽ ഉപദേശകനായും പ്രവർത്തിച്ചു.