
ടി 20 ലോകകപ്പിൽ മുത്തമിട്ട് കംഗാരുകൾ; ഓസ്‌ട്രേലിയക്ക് ആദ്യ T20 കിരീടം
November 15, 2021ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ കിവീസിനെ തകർത്ത് ‘കങ്കാരുപ്പട. ഇതൊടെ ആദ്യ T20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഓസിസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചും കൂട്ടരും. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ 8 വിക്കറ്റുകൾ ശേഷിക്കെയാണ് ലക്ഷ്യത്തിലെത്തിയത്. 2019 ഏകദിന ലോകകപ്പിന്റെ ഫൈനലിലും കറുത്ത കുപ്പായക്കാർ പരാജിതരായിരുന്നു. അന്ന് ഇംഗ്ലണ്ട് ആയിരുന്നു എതിരാളികൾ. അഞ്ച് തവണ കിരീടം നേടിയ കംഗാരുകൾക്ക് ടി 20 കിട്ടാക്കനിയായിരുന്നു. അതിനാണ് യുഎഇയിലെ മണ്ണിൽ പരിസമാപ്തി കുറിച്ചത്.