ഡിജിറ്റല്‍ വാലറ്റ് അവതരിപ്പിക്കാനൊരുങ്ങി  ആപ്പിള്‍

ഡിജിറ്റല്‍ വാലറ്റ് അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍

November 16, 2021 0 By Editor

ഇന്ത്യയിലെ എംപരിവാഹന്‍, ഡിജി ലോക്കര്‍ ആപ്ലിക്കേഷനുകളെ പോലെ അമേരിക്കയില്‍ തിരിച്ചറിയല്‍ രേഖകളും ഡ്രൈവിങ് ലൈസന്‍സുമെല്ലാം ഡിജിറ്റലായി സൂക്ഷിക്കാന്‍ സാധിക്കുന്ന ഒരു ഡിജിറ്റല്‍ വാലറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിള്‍. ആപ്പിളിന്റെ ഡിജിറ്റല്‍ ഐഡി പ്രോഗ്രാമിന് വേണ്ട ചെലവുകള്‍ ഭാഗികമായി സംസ്ഥാന ഭരണകൂടങ്ങളും നികുതിദായകരായ ജനങ്ങളും വഹിക്കേണ്ടിവരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ പദ്ധതിയ്ക്ക് വേണ്ടി ജോര്‍ജിയ, അരിസോണ, ഒക്‌ലഹോമ, കെന്റക്കി തുടങ്ങിയ സംസ്ഥാനങ്ങള്‍ ആപ്പിളുമായി കരാറൊപ്പിട്ടിട്ടുണ്ട്.സംസ്ഥാനങ്ങള്‍ ചെലവ് വഹിക്കുന്നുണ്ടെങ്കിലും ഈ ഡിജിറ്റല്‍ വാലറ്റ് ആപ്പിളിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരിക്കും.