
ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഡ്രൈവര്‍ മരിച്ച നിലയില്‍
November 21, 2021കണ്ണൂർ: കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഡ്രൈവര്‍ മരിച്ച നിലയില്‍. ചേർത്തല സ്വദേശി തേജസാണ് മരിച്ചത്. രാജ്ഭവൻ ക്വാർട്ടേഴ്‌സിലാണ് തേജസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
തേജസിന്‍റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കളാണ് ക്വാര്‍ട്ടേഴ്സില്‍ തിരച്ചില്‍ നടത്തിയത്. ജീവിതം അവസാനിപ്പിക്കുകയാണ് എന്നായിരുന്നു വാട്സ്ആപ്പ് സ്റ്റാറ്റസ്. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗവർണര്‍ക്ക് രണ്ട് ഡ്രൈവര്‍മാരാണ് ഉള്ളത്. അതില്‍ ഒരാളാണ് ഇപ്പോള്‍ ആത്മഹത്യ ചെയ്ത തേജസ്. ചേർത്തല സ്വദേശി തേജസിന്‍റെ കുടുംബം എറണാകുളത്താണ് ഉള്ളത്. വർഷങ്ങളായി രാജ്ഭവനിലെ ജീവനക്കാരനാണ് തേസജ്.