ദത്ത് വിവാദം: ഷിജു ഖാനെതിരെ നടപടിയില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ഷിജു ഖാനെതിരെ നടപടി വേണമെന്ന് അനുപമ. ഷിജു ഖാനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്ന് അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ക്രൂരതയാണ്. ഷിജു ഖാനെ സഹായിച്ച ശിശുക്ഷേമസമിതി ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം. ഷിജു ഖാനെതിരെ നടപടി സ്വീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ വ്യക്തമാക്കി. ആന്ധ്രയിലെ ദമ്പതികളെയും ശിശുക്ഷേമസമിതി അധികൃതർ വഞ്ചിച്ചു.

ലൈസന്‍സില്ലാത്ത ശിശുക്ഷേമ സമിതി നടത്തിയത് കുട്ടിക്കടത്താണെന്ന് അനുപമ. ശിശുക്ഷേമസമിതി സെക്രട്ടറി ഷിജുഖാനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് അനുപമ. അതിനിടെ, തിരുവനന്തപുരം ദത്ത് വിവാദത്തിലെ കുഞ്ഞിനെ ഇന്നു കേരളത്തിലെത്തിക്കും. കഴിഞ്ഞദിവസം കേരളത്തില്‍ നിന്നെത്തിയ ഉദ്യോഗസ്ഥ സംഘത്തിനു ആന്ധ്രയിലെ ദത്തെടുത്ത ദമ്പതികള്‍ കുഞ്ഞിനെ കൈമാറിയിരുന്നു.

ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ക്കു കൈമാറിയ കുഞ്ഞിന്‍റെ ഡി.എന്‍.എ ടെസ്റ്റ് നടപടിക്രമങ്ങള്‍ ഇന്ന് ആരംഭിക്കും. ഡിഎൻഎ പരിശോധനക്കായി ആദ്യം കുഞ്ഞിന്റെ സാംപിളാണ് ശേഖരിക്കുക. പരാതിക്കാരായ അനുപമ എസ്.ചന്ദ്രൻ, അജിത്ത് കുമാർ എന്നിവരുടെ സാമ്പിൾ ശേഖരിക്കാനും നോട്ടിസ് നൽകും. രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററിൽ പരിശോധന നടത്താനാണ് സിഡബ്ല്യുസി ഉത്തരവ്. അതുവരെ ജില്ലാ ചൈൽഡ് വെൽഫെയർ ഓഫിസറിനാണ് കുഞ്ഞിന്റെ സംരക്ഷണ ചുമതല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story