നടി ദിവ്യ ഉണ്ണിയുടെ അച്ഛൻ അന്തരിച്ചു

നടി ദിവ്യ ഉണ്ണിയുടെ അച്ഛൻ അന്തരിച്ചു

November 25, 2021 0 By Editor

കൊച്ചി: നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. പൊന്നേത്ത് അമ്പലം ട്രസ്റ്റിയായിരുന്നു. ഭാര്യ ഉമാദേവി, മക്കൾ: ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. മരുമക്കൾ: അരുൺകുമാർ, സഞ്ജയ്. ദിവ്യയുടെ സഹോദരി വിദ്യയും അഭിനേത്രിയാണ്.